മഹാവികൃതിയായിരുന്ന ആ ബാലൻ അറ്റോർണി ജനറലായ കഥ; വിഡിയോ പങ്കുവച്ച് ഗോപിനാഥ് മുതുകാട്

HIGHLIGHTS
  • വായിച്ചാൽ മാത്രമേ നമ്മുടെ ചിന്തകളെ ഉണർത്തുവാൻ സാധിക്കുകയുള്ളൂ
magician-gopinath-muthukad-posted-an-inspirational-story-on-reading-day
SHARE

ജൂൺ 19 വായനദിനമാണല്ലോ.. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സ്കൂളുകളിലോ വായനശാലകളിലോ കൂട്ടുകാർക്ക് പോകാനാകില്ലല്ലോ. എങ്കിലും ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾ നിർബന്ധമായും പുസ്തകങ്ങൾ വായിക്കണമെന്നു പറയുകയാണ് പ്രസിദ്ധ മാന്ത്രികൻ ഗോപിനാഥ് മുതുകാട്. വായിച്ചാൽ എങ്ങനെയാണ് വളരുന്നത്. വായിക്കുന്നതുകൊണ്ട് എന്തൊക്കെയാണ് പ്രയോജനങ്ങൾ? വായന വഴി ഉണ്ടായ നേട്ടങ്ങളും വായിക്കേണ്ടതിന്റെ ആവശ്യകതയും  എന്താണെന്നു പറഞ്ഞു തരുന്ന ഒരു വിഡിയോയാണ് അദ്ദേഹം തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിരിക്കുന്നത്. 

വായിച്ചാൽ മാത്രമേ നമ്മുടെ ചിന്തകളെ ഉണർത്തുവാൻ സാധിക്കുകയുള്ളൂ. മഹാവൃകൃതിയായിരുന്ന ഒരു ആഫ്രിക്കൻ ബാലൻ വായനയിലൂടെ വളർന്ന് ഒരു അറ്റോർണി ജനറലായി മാറുകയാണ്. എങ്ങനെയാണ് ആ ബാലൻ വായനയിലേയ്ക്ക് ആകർഷിക്കപ്പെട്ടതെന്നും വായന എങ്ങനെ ഒരാളുടെ ജീവിതത്തെ മാറ്റി മറിക്കുമെന്നും അദ്ദേഹം ഈ വിഡിയോയിലൂടെ പറയുന്നു.

എങ്ങനെ വായിക്കണമെന്നും വായിച്ചകാര്യങ്ങൾ മറക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും കൂട്ടകാർക്ക് അദ്ദേഹം ഈ വിഡിയോയിലുടെ പറഞ്ഞു തരുന്നു. 

English summary : Magician Gopinath Muthukad posted an inspirational stoy on reading day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA