ADVERTISEMENT

വീടിന്റെ ബാൽക്കണിയിൽ നിന്നും കാഴ്ചകൾ കണ്ടു നിൽക്കുന്ന അച്ഛനെ ക്യാമറയിലാക്കി മകൾ ദീപ്ത കീർത്തി. അജയ കുമാർ എന്ന ഗിന്നസ് പക്രു അറിയാതെയാണ് മകൾ അച്ഛന്റെ വിഡിയോ പകർത്തിയത്. ‘അയാളറിയാതെ’ എന്ന അടിക്കുറിപ്പോടെയാണ് മകൾ പകർത്തിയ വിഡിയോ പക്രു തന്റെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തത്. കോട്ടയത്ത് മീനച്ചിലാറിന്റെ അരികിലാണ് പക്രുവിന്റെ വീട്. ഇതിനു മുൻപും  ഇവിടെയിരുന്ന്  മഴക്കാഴ്ചകൾ കാണുന്ന തന്റെ വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. മനോഹരമായ ദൃശ്യമാണല്ലോ എന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

മകൾക്കൊപ്പമുള്ള വിഡിയോകളും വിശേഷങ്ങളും പക്രു തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പരിസ്ഥിതി ദിനത്തിൽ മകൾക്കൊപ്പം വൃക്ഷത്തൈ നടുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു.  മകൾക്ക് സർപ്രൈസായി നായക്കുട്ടിയെ സമ്മാനിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗിന്നസ് പക്രു അഭിനയിച്ച ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ... എന്ന പാട്ടിനാണ് ദീപ്ത കീർത്തി ചുവടുവയ്ക്കുന്ന  വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമൊക്കെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. 

 

അച്ഛന്റെയൊപ്പം ഇടയ്ക്കിടെ ഇത്തരം പരിപാടികൾക്കൊക്കെ ദീപ്തകീർത്തി പോകാറുണ്ട്. കുറെയേറെ കഴിവുകൾ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട അജയകുമാർ. 2006 ലായിരുന്നു അജയകുമാർ വിവാഹിതനായത്.

English summary: Guinness Pakru post a video captured by his daughter Deepthakeerthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com