ADVERTISEMENT

ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ മകൾ പാപ്പു എന്നു വിളിപ്പേരുള്ള അവന്തിക സമൂഹമാധ്യമങ്ങളിലും താരമാണ്. അതുകൊണ്ടുതന്നെ കുട്ടിത്താരത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനായി  ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ’ എന്ന ഒരു യുട്യൂബ് ചാനൽ തന്നെയുണ്ട്. പാപ്പുവിന്റെ പാചക പരീക്ഷണങ്ങളും ക്ലീനിങ്ങും കുറുമ്പുകളുമൊക്ക നിറഞ്ഞതാണ് ഈ ചാനൽ.

 

എന്നാൽ ഇത്തവണ പാപ്പുവും അമ്മാമ്മയും എത്തിയത് അല്പം ഗൗരവമേറിയ ഒരു വിഷയവുമായാണ്. ബ്ലാക്ക് ഫംഗസിനെ കുറിച്ചുള്ള പാപ്പുവിന്റെ സംശയങ്ങൾ തീർത്തു കൊടുക്കുകയാണ് വിഡിയോയിൽ അമ്മാമ്മ. ഫാർമസിസ്റ്റായി ജോലി നോക്കിയിരുന്ന പാപ്പുവിന്റെ ഗ്രാൻഡ്മാ ലൈല കൊച്ചുമകളുടെ ചോദ്യങ്ങൾക്ക് ലളിതമായ രീതിയിൽ മറുപടി പറയുകയാണ്. 

 

കുഞ്ഞുപാപ്പുവിന് സോഷ്യൽ ലോകത്ത് നിറയെ ആരാധകരാനുള്ളത്. അതുകൊണ്ടുതന്നെ കുട്ടിത്താരത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. പാപ്പുവിനും അമ്മാമ്മയ്ക്കുമൊപ്പം  പാപ്പുവിന്റെ പ്രിയപ്പെട്ട വളർത്തുനായ ബഗീരയും പല വിഡിയോകളിലുമുണ്ട്. 

 

English summary: Pappu and grandma about black fungus-Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com