ഇതാണ് കരുതൽ, കുഞ്ഞാവയെ പടികൾ കയറാൻ സമ്മതിക്കാതെ വളർത്തു നായ; ഹൃദ്യം ഈ വിഡിയോ

HIGHLIGHTS
  • കുഞ്ഞിനോടുള്ള ഈ നായയുടെ കരുതലിനെ വാഴ്ത്തുകയാണ് സോഷ്യൽ ലോകം
pet-dog-prevents-toddler-from-climbing-up-stairs-alone
SHARE

നായ്ക്കൾ പലർക്കും വെറും വളർത്തുമൃഗം മാത്രമല്ല,  അവയെ കുടുംബത്തിന്റെ ഭാഗമായിത്തന്നെ കാണുന്നവരാണ് അധികവും,  വളർത്തുനായകളുടെ സ്നേഹവും വിശ്വസ്തതയും  മിക്കവരും അനുഭവിച്ചിട്ടുമുണ്ടാകും. നായകൾ അവയ്ക്ക് നൾകുന്ന സ്നേഹവും കരുതലും അതിന്റെ ഇരട്ടിയായി തിരിക നൽകുന്നതാണ് സാധാരണ കണ്ടുവരുന്നത്. ഇവ മനുഷ്യന്റെ ഉത്തമസുഹൃത്താണെന്നു കാണിക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമത്തിൽ പലപ്പോഴും കാണാറുണ്ട്. ഡാനി ഡെറാനി എന്നയാൾ ട്വിറ്ററിൽ പങ്കിട്ട ഒരു നായയുടേയും പടികൾ കയറാൻ ശ്രമിക്കുന്ന ഒരു കുഞ്ഞാവയുടേയും വിഡിയോ വൈറലാകുകയാണ്. ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട ഒരു കറുത്ത നായ പിഞ്ചുകുഞ്ഞിനെ മാതാപിതാക്കളുടെ അഭാവത്തിൽ പടിക്കെട്ടുകൾ കയറുന്നതിൽ നിന്ന് തടയുന്നതാണ് വിഡിേയായിൽ.

കുഞ്ഞ് പടിക്കെട്ടുകൾ തനിയെ നിരങ്ങി കയറാനുള്ള ശ്രമത്തിലാണ്, നായയാകട്ടെ കുഞ്ഞാവയെ കയറാൻ സമ്മതിക്കിലെന്ന വാശിയിൽ പടിയിൽ കയറി  അങ്ങനെ കിടപ്പാണ്. കുഞ്ഞ് വീണ്ടും കയറാൻ ശ്രമിക്കുമ്പോൾ തന്റെ മുൻകാല്‍ കൊണ്ട് പതിയെ തടയുകയാണ്. ഈ നായ തന്നെ പടികയറാൻ സമ്മത്തില്ലലോ എന്ന മട്ടിൽ കുഞ്ഞാവ നിരങ്ങി എതിർ ദിശയിലേയ്ക്ക് പോകുമ്പോൾ പുറകെ നായയും വച്ചു പിടിക്കുകയാണ്. 

കുഞ്ഞിനോടുള്ള ഈ നായയുടെ കരുതലിനെ വാഴ്ത്തുകയാണ് സോഷ്യൽ ലോകം. നായയുടെ ബുദ്ധിയെയും കുഞ്ഞിനോടുള്ള കരുതലും കണ്ട്  അദ്ഭുതപ്പെടുകയാണ് പലരും. കുഞ്ഞ് പടികൾ കയറാൻ ശ്രമിക്കുമെന്നും പരിക്കേൽക്കാമെന്നും നായയ്ക്ക് എങ്ങനെ മനസിലാകുമെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്.

English summary: Pet dog prevents toddler from climbing up stairs alone

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA