ADVERTISEMENT

കോവിഡ് വ്യാപനം മൂലം തിരക്കുകളിൽ നിന്ന് അകന്നു നിൽക്കാൻ സാധിച്ചതോടെ തന്റെ പെൺമക്കളുമൊത്ത്  ഒരുപാട് സമയം പങ്കിടാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ലോകചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഡ്വയ്ൻ ജോൺസൺ. പെണ്മക്കളും അച്ഛനും തമ്മിലുള്ള ബന്ധത്തോളം വലുതായി മറ്റൊന്നുമില്ല എന്നാണ് താരം പറയുന്നത്. സിമോൺ, ജാസ്മിൻ, ടിയ എന്നിങ്ങനെ മൂന്നു പെൺമക്കളാണ് 'ദ റോക്ക്' എന്നറിയപ്പെടുന്ന താരത്തിനുള്ളത്.

ഫാദേഴ്സ് ഡേയ്ക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് മക്കളെക്കുറിച്ച്  ഡ്വയ്ൻ വാചാലനാകുന്നത്.

 

മക്കളുമായി ഏറെ അടുപ്പം ഉണ്ടെങ്കിലും അത് കോവിഡ് കാലത്ത് അല്പംകൂടി മനോഹരമായി എന്ന് ഡ്വയ്ൻ പറയുന്നു. പെൺമക്കളുടെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരോടൊപ്പം ഉണ്ടായിരിക്കുക എന്നത് തന്നെയാണ്. കുഞ്ഞുമക്കൾ പറയുന്നത്  എല്ലാം ശ്രദ്ധയോടെ കേട്ടും സൗമ്യമായ ഭാഷയിൽ സംസാരിച്ചും അവർക്കൊപ്പം കൂടിയാണ് ഡ്വയ്ൻ അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുന്നത്. 

 

കോവിഡ് കാലത്തിനു മുൻപും തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടുംബം തന്നെയായിരുന്നു. എന്നാൽ തനിക്ക് അവരോടുള്ള അടുപ്പം എത്രമാത്രം ആഴത്തിലാണെന്ന് കൂടുതൽ തിരിച്ചറിയാൻ  ഈ കാലം സഹായിച്ചുവെന്നും ഡ്വയ്ൻ പറയുന്നു.  മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മക്കളെ ആത്മാർത്ഥമായി സ്നേഹിക്കുകയും  അവർക്കായി കഠിനാധ്വാനം ചെയ്യുകയും  അവർക്കൊപ്പം എന്തിനും കൂടെ നിൽക്കുകയും ചെയ്യുന്ന എല്ലാ അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസിച്ചു കൊണ്ടാണ്  ഡ്വയ്നിന്റെ പോസ്റ്റ് .

English summary; Dwayne Johnson opens up on his journey of fatherhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com