അറിയപ്പെടുന്ന എലി, അറിയപ്പെടാത്ത എലിസബെറ്റ !

HIGHLIGHTS
  • 'അമേരിക്കയെ കണ്ടെത്തൽ' ആണ് ബാലരമ ആദ്യം അവതരിപ്പിക്കുന്നത്
geronimo-stilton-italian-comics-series-in-balarama
SHARE

ലോക പ്രശസ്‌തമായ ഒരു കഥാപാത്രത്തെ സൃഷ്‌ടിക്കുക, അതിനു പിന്നിൽ താനാണെന്ന് ആരെയും അറിയിക്കാതിരിക്കുക. പുസ്‌തകങ്ങളിൽ രചയിതാവിന്റെ സ്ഥാനത്തു കഥാപാത്രത്തിന്റെ പേരു വയ്ക്കുക....

അത്യപൂർവമായ ഈ ത്യാഗം ചെയ്‌തത്‌ എലിസബെറ്റ ഡാമി എന്ന എഴുത്തുകാരിയാണ്. കഥാപാത്രം 'ജെറോനിമോ സ്റ്റിൽട്ടൺ' എന്ന 'ഫെയ് മൗസ്' ചുണ്ടെലിയും!

balarama-geronimo-stilton-comics-series-illustration

ഇറ്റലിയിലെ ഒരു ബുക്ക് പബ്ലിഷറുടെ മകളാണ് എലിസബെറ്റ ഡാമി. ഒഴിവുസമയങ്ങളിൽ ആശുപത്രി വാർഡുകളിലെത്തി കുട്ടികൾക്കു കഥ പറഞ്ഞു കൊടുക്കുന്ന പതിവുണ്ടായിരുന്നു. അവർക്ക് ജെറോനിമോ സ്‌റ്റിൽട്ടന്റെ കഥകൾ പിറന്നത് അങ്ങനെയാണ്. 

ഇറ്റാലിയൻ ഭാഷയിൽ എഴുതപ്പെട്ട സ്റ്റിൽട്ടന്റെ കഥകൾ 2004 ൽ ഇംഗ്ലീഷിൽ പുറത്തിറങ്ങിയതോടെ ആരാധകർ പതിന്മടങ്ങായി. പിന്നീട് 49 ഭാഷകളിലേക്ക് ഈ  കഥകൾ തർജമ ചെയ്യപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്‌തകങ്ങളുടെ കൂട്ടത്തിൽ ജെറോനിമോ സ്റ്റിൽട്ടണുമുണ്ട്. പക്ഷെ എഴുത്തുകാരി എലിസബെറ്റ ഡാമിനാണെന്ന് അടുത്ത കാലത്താണ് ലോകം തിരിച്ചറിഞ്ഞത്. ന്യൂ മൗസ് സിറ്റി എന്ന സാങ്കല്പിക നഗരത്തിലെ പ്രശസ്‌ത പത്രമായ റോഡന്റ് ഗസ്‌റ്റിന്റെ എഡിറ്ററാണ് ജെറോനിമോ സ്റ്റിൽട്ടൺ. 

സാഹസികത ഇഷ്ടമല്ലാത്ത ജെറോനിമോയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്ന അതിസാഹസികമായ ദൗത്യങ്ങളാണ് ഈ പരമ്പരയിലെ ഓരോ കഥയും. ദൗത്യങ്ങളിലെല്ലാം ജെറോനിമോയ്ക്ക് സഹായികളായി സഹോദരി തിയ മരുമകൻ ബെഞ്ചമിൻ കസിൻ ട്രാപ് തുടങ്ങിയവരുണ്ടാകും. 

ജെറോനിമോ സ്റ്റിൽട്ടന്റെ കഥകൾ ഇനി ചിത്രകഥാ രൂപത്തിൽ ബാലരമയിൽ വായിക്കാം. ജൂൺ 25 വിനു പുറത്തിറങ്ങുന്ന ലക്കത്തിൽ ജെറോനിമോ സ്റ്റിൽട്ടൺ  ചിത്രകഥ തുടങ്ങുന്നു. ടൈം മെഷീനിൽ കയറി പതിനഞ്ചാം നൂറ്റാണ്ടിൽ കൊളംബസിന്റെ കപ്പലിലെത്തുന്ന രസകരമായ കഥ പറയുന്ന 'അമേരിക്കയെ കണ്ടെത്തൽ' ആണ് ബാലരമ ആദ്യം അവതരിപ്പിക്കുന്നത്. 

ലോകപ്രശസ്‌തമായ നിരവധി കഥാപാത്രങ്ങളെ മുമ്പും ബാലരമ വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. സ്പൈഡർമാൻ, മിക്കി മൗസ്, അവഞ്ചേഴ്‌സ്, ഛോട്ടാ ഭീം തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രകഥകൾ ബാലരമയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. 

balarama-geronimo-stilton-comics-series-elisabetta-dami
എലിസബെറ്റ ഡാമി

ജെറോനിമോ സ്റ്റിൽട്ടൺ ചിത്രകഥ മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ബാലരമയാണ്. മുൻപ് മലയാളത്തിലെ ഒരുടിവി ചാനലിൽ  മറ്റൊരു പേരിൽ ജെറോനിമോ സ്റ്റിൽട്ടൺ അനിമേഷൻ കാർട്ടൂണുകൾ വന്നിരുന്നു. 

ലോക്ഡൗണും ഓൺലൈൻ ക്ലാസുകളുമൊക്കെയായി വീട്ടിൽ തന്നെ വീട്ടിൽത്തന്നെ അടച്ചിരിക്കുന്ന കുട്ടികൾക്കു ജെറോനിമോ സ്റ്റിൽട്ടൺ കഥകൾ ആവേശം പകരും.

English summary: Geronimo the Stilton Italian comics series in Balarama 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA