ADVERTISEMENT

പെരുമഴയത്ത് വഴിയരികിലിരുന്ന് ഓൺലൈൻക്ലാസിൽ പങ്കെടുക്കുന്ന ഒരു വിദ്യാർഥിനിയുടെ ചിത്രം വൈറലാകുകയാണ്. മകൾക്ക് മഴ നനയാതിരിക്കാൻ കരുതലിന്റെ കുടയുമായി അരികിൽ അച്ഛനുണ്ടെന്നതാണ് ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. വീട്ടിൽ നെറ്റ് വർക്ക് കിട്ടാത്തതിലാലാണ് ഇവർ ഓൺലൈൻ ക്ലാസിന്റെ സമയത്ത് വഴിയരികിൽ വന്നു നിൽക്കുന്നത്. കർണാടകയിലെ  ബല്ലക ഗ്രാമത്തിൽ നിന്നുള്ള ഈ ചിത്രം പകർത്തിയത് മാധ്യമപ്രവർത്തകനായ മഹേഷ് പുച്ചപ്പാഡിയാണ്. 

മകൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ അച്ഛൻ നാരായണനാണ് കുട പിടിച്ച് അരികിൽ നിൽക്കുന്നത്.  ഓൺലൈൻ ക്ലാസിന്റെ നേരമാകുമ്പോൾ ദിവസേന ഈ അച്ഛനും മകളും ഈ വഴിയരികിലെത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. കർണാടകയിലെ പല  ഉൾഗ്രാമങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല.

മകളുടെ ഓൺലൈൻ ക്ലാസിനായി ഇത്രയേറെ കരുതൽ കാണിക്കുന്ന  ആ അച്ഛനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ ലോകം. കംപ്യൂട്ടറോ മൊബൽഫോണോ ഇന്റർനെറ്റോ ഒക്കെയില്ലാതെ ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുത്തേണ്ടി വരുന്ന നിരവധി കുട്ടികളാണ് നമുക്കു ചുറ്റുമുള്ളത്.

English summary: Karnataka father holds umbrella for daughter while attends online class on roadside heavy rains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com