ADVERTISEMENT

ഷിംലയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ധോണിയുടെ മകള്‍ സിവ. ധോണി കുടുബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കുറവാണ്. സിവക്കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൊതുവെ ആരാധകർ ഇവരുടെ വിശേഷങ്ങൾ അറിയാറ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 താൽക്കാലികമായി നിർത്തിവച്ചതുമുതൽ കളിയിൽ നിന്ന് വിട്ടുനിൽക്കുന്ന ധോണി, ഹിമാചൽ പ്രദേശ് സർക്കാർ കോവിഡ് -19 മാനദണ്ഡങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ഷിംലയിൽ കുടുംബസമേതം സമയം ആസ്വദിക്കുകയാണ്. 

മഞ്ഞുമലകൾക്കരികെ സിവ തന്റെ പ്രിയപ്പെട്ട വളർത്തുനായയെ തലോടിക്കൊണ്ടിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഷിംലയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങളും വിഡിയോയും സാക്ഷിയും പങ്കുവച്ചിട്ടുണ്ട്. ‘കുറച്ചു ദിവസത്തേയ്ക്കുള്ള വീട്’ എന്ന കുറിപ്പോടെയാണ് സാക്ഷി ഈ വിഡിയോകൾ പങ്കുവച്ചത്. ഡാഡിയ്ക്കൊപ്പമുള്ള ചിത്രങ്ങളും സിവ പങ്കുവച്ചിട്ടുണ്ട്. 

ക്രിക്കറ്റിനൊപ്പം  ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ഇവർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ധോണിയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ  താരമാണ് മകൾ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്.  ധോണിയുടെ മകളുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്. ഇതുകൊണ്ടുതന്നെ സിവയ്ക്കായി ഒരു ഇന്‍സ്റ്റഗ്രാം പേജുതന്നെയുണ്ട്. മലയാളത്തിൽ പാട്ടുകൾ പാടി സിവ വാരിക്കൂട്ടിയത് നിരവധി ആരാധകരെയാണ്‌

 

English summary: Ziva posing with daddy MS Dhoni in Shimla for family vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com