ADVERTISEMENT

നക്ഷത്രക്കുട്ടിയ്ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കുവച്ചാണ് പിറന്നാൾ ആശംസയുമായി കൊച്ചച്ഛൻ പൃഥ്വിരാജ് എത്തിയത്. പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും മകൾ നച്ചു എന്നു വിളിക്കുന്ന നക്ഷത്രയുടെ പന്ത്രണ്ടാം പിറന്നാൾ ആണിന്ന്. നൃത്ത വേഷത്തിൽ ഒരുങ്ങി നിൽക്കുയയാണ് നക്ഷത്ര. നച്ചുമ്മയെ സ്നേഹത്തോടെ ചേർത്തുപിടിച്ചിരിക്കുകയാണ് കൊച്ചച്ഛൻ.

 

ഹാപ്പി ബർത്ത് ഡെ നച്ചുമ്മാ.. മൈ ബിഗ് ലിറ്റിൽ കുട്ടി എന്നാണ് ആ ഈ ക്യൂട്ട് ചിത്രത്തിനൊപ്പം പൃഥി കുറിച്ചത്. ചിത്രത്തിന് താഴെ നച്ചുവിന് ആശം,കളുമായി സുപ്രിയയുമെത്തി. ഈ മനോഹരമായ ചിത്രത്തിന് നിരവധിപ്പേർ സ്നേഹമറിയിച്ചെത്തി.

 

പൂർണിമയും ഇന്ദ്രജിത്തും നച്ചുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പിറന്നാൾ ആശംസകളുമായി തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ എത്തിയിരുന്നു. 

 

English summary: Prithviraj post a photo with Nakshatra Indrajith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com