ADVERTISEMENT

രണ്ടു കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിന്റെ മനോഹരമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പങ്കുവയ്ക്കലിന്റേയും കരുതലിന്റേയും സഹജീവി സ്നേഹത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ കുഞ്ഞു വിഡിയോ.

സിഗ്നലിൽ നിർത്തിയിട്ട കാറുകൾ തുടയ്ക്കുന്ന ഒരു ചെറിയ ആൺകുട്ടിയും കാറുകളിലൊന്നിൽ അവന്റെ അതേ പ്രായമുള്ള ഒരു ആൺകുട്ടിയുമാണ് വിഡിയോയിൽ. കാറിലിരിക്കുന്ന കുട്ടി തന്റെ കയ്യിലിരുന്ന ഒരു ചെറിയ കാർ പുറത്തു നിൽക്കുന്ന കുട്ടിയ്ക്ക് വച്ചു നീട്ടുമ്പോൾ അവനത് വാങ്ങി റോഡിൽ ഓടിച്ചു നോക്കുകയാണ്. 

 

പിന്നീട് ഒരു ടോയ് ജെസിബിയും കാറിലിരിക്കുന്ന കുട്ടി അവന് നൽകി. ഇരു വണ്ടികളുമായി റോഡിൽ കളിക്കുകയാണവൻ. ഇരുവരും ചേർന്നു കളിക്കുന്നതാണ് പിന്നീട് വിഡിയോയിൽ കാണുന്നത്. സിഗ്നൽ മാറി വണ്ടികൾ നീങ്ങാൻ തുടങ്ങിയപ്പോൾ അവൻ തനിക്കു തന്ന കളിവണ്ടികൾ കാറിലിരിക്കുന്ന കുട്ടിയ്ക്ക് തിരികെ വച്ചു നീട്ടിയെങ്കിലും അത് വാങ്ങാൻ കാറിലിരിക്കുന്ന കുട്ടി തയ്യാറാകുന്നില്ല. അതവനു തന്നെ നൽകുകയാണ് ആ ബാലൻ. ഇരുവരും ഒരു കുഞ്ഞു കവറിലെ ഭക്ഷണവും പങ്കിട്ടു കഴിക്കുന്നതും കാണാം വണ്ടികൾ നീങ്ങിയതും ഇരുവരും യാത്ര പറയുകയാണ് വിഡിയോയിൽ.

 

ഈ കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിനു കരുതലിനും നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ. ഹൃദയം കവരുന്ന ഈ വിഡിയോയ്ക്ക് നിറയെ ലൈക്കുകളും ഷെയറുകളുമാണ്.

English summary; Heart touching video of two kids sharing toys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com