പതിമൂന്നാം വയസിൽ 13 പശുക്കൾ; ഒപ്പം പഠനവും; പ്രചോദനം ഈ കുട്ടി കർഷകൻ

HIGHLIGHTS
  • ഭാവിയിൽ ഒരു മൃഗ ഡോക്ടറാകണമെന്നുറപ്പിച്ചാണ് മാത്യുവിന്റെ പഠനം
mathew-benny-s-cattle-farm-idukki
മാത്യു ബെന്നി
SHARE

പതിമൂന്നാം വയസ്സിൽ മാത്യു പരിപാലിക്കുന്നത് പതിമൂന്ന് പശുക്കളെയാണ്. മാത്യുവിന്റെ വിരൽതൊട്ടാൽ കൂട്ടത്തിലെ കുറുമ്പി പശു പോലും യഥേഷ്ടം പാൽ ചുരത്തും. പിച്ചവയ്ക്കുന്ന പ്രായത്തിൽ തുടങ്ങിയതാണ് മാത്യുവിന് ഇവയോടുള്ള ചങ്ങാത്തം. ക്ഷീരകർഷകനായ അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി തൊഴുത്തിലെത്തിയ കൊച്ചു മാത്യുവിന് ഇന്ന് എല്ലാമെല്ലാമാണീ പശുക്കൾ. കഴിഞ്ഞ ഒക്ടോബറിൽ ബെന്നി അപ്രതീക്ഷിതമായി വിടവാങ്ങിയതോടെ പശുപരിപാലനം കുടുബത്തിന് ബുദ്ധിമുട്ടായി. പുല്ലുവെട്ടാനും മറ്റും പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ ഇവരെ പിരിയുന്നത് ചിന്തിക്കാനാകാത്ത മാത്യു പിതാവിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോൾ വീട്ടിലെ കാരണവരാണ് വെട്ടിമറ്റം വിമലാ പബ്ലിക് സ്കൂളിലെ ഈ എട്ടാംക്ലാസുകാരൻ.  എന്തുകൊണ്ടാണ് പശുക്കളെ ഇഷ്ടമെന്നു ചോദിച്ചാൽ ഒറ്റ മറുപടിയേയുള്ളൂ ‘അത് ചെറുപ്പത്തിലേ വളർത്തി വളർത്തി ഇതിനെ ഭയങ്കര ഇഷ്ടമായിപ്പോയി’.  അമ്മ ഷൈനിയും സഹോദരങ്ങളായ ജോർജും റോസ്മേരിയുമാണ് മാത്യുവിന്റെ മറ്റ് കൂട്ടുകാർ..

ക്ഷീരകർഷകർക്കിടയിലെ വ്യത്യസ്തനായ മാത്യുവിന്റെ പശുക്കളുടെ പേരിനും പ്രത്യേകതകളുണ്ട്. കൊച്ചു പശു, ചൊവന്ന പശു എന്നിങ്ങനെയാണ് പേരുകൾ. കന്നുകാലികളോട് മാത്യുവിന് നല്ല സ്നേഹമാണെന്നും ആരുമില്ലെങ്കിലും ഇവയുടെ കാര്യങ്ങൾ മാത്യു നോക്കുമെന്നും അമ്മ പറയുന്നു. പശുക്കളെ ഒരിക്കലും വിൽക്കില്ലെന്നാണ് ഈ കുട്ടി കർഷകന്റെ തീരുമാനം ഭാവിയിൽ ഒരു മൃഗ ഡോക്ടറാകണമെന്നുറപ്പിച്ചാണ് പഠനം. . 

English Summary: Mathew's cattle farm Idukki

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA