ADVERTISEMENT

അഭിനേത്രി മുക്തയുടെ പൊന്നോമന കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. കുഞ്ഞു വിശേഷങ്ങളുമായി വിഡിയോകളിലൂടെ കണ്മണി സ്ഥിരംഎത്താറുണ്ട്. അമ്മയുടേയും  റിമിക്കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജുകളിലൂടെയാണ് സാധാരണ കണ്മണിയുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ കോവിഡ് കാലത്ത് കൊച്ചുകൂട്ടുകാർക്കായി നിരവധി ടിപ്സുകൾ ഈ കുഞ്ഞുതാരം പങ്കുവച്ചിരുന്നു. കണ്മണിയുടെ ഒരു ക്ലീനിങ് വിഡിയോയാണ് മുക്ത ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്മണിയോളം  പോന്നൊരു ചൂലുമായി മുറ്റത്തെ കരിയിലകളൊക്കെ തൂത്തുമാറ്റുകയാണ് വിഡിയോയിൽ കക്ഷി. വളരെ ആസ്വദിച്ച് വൃത്തിയായാണ് കണ്മണി മുറ്റമടിയ്ക്കുന്നത്. പിന്നീട് മുറ്റത്തെ പുല്ലൊക്കെ പറിച്ച് മാറ്റുകയാണ്, പ്രോത്സാഹനവുമായി അമ്മയുമൊപ്പമുണ്ട്. 

‘കണ്മണി... വീക്കൻഡ് ആയിട്ട് സച്ചു കുട്ടന്റെ കൂടെ കളിക്കാൻ വന്നതാ .. കുറച്ച് ജോലി ഒക്കെ ചെയ്തു പഠിക്കട്ടെ....ചൊട്ടയിലെ ശീലം ചുടല വരെ! ’എന്ന കുറിപ്പുമായാണ് മുക്ത ഈ കുഞ്ഞു വിഡിയോ പങ്കുവച്ചത്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും മുക്തയുടേയും മകളാണ് കണ്മണി. 

ലോക്ഡൗണും കോവിഡുമൊക്കെ കാരണം വീട്ടിലിരിക്കുന്ന കൂട്ടുകാർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങളുമായി കണ്മണി നേരത്തെയെത്തിയിരുന്നു. അതുപോലെ പാട്ടും ഡാൻസും പാചകവുമാണ് ഈ കുഞ്ഞുതാരത്തിന്റെ ഇഷ്ട വിനോദങ്ങൾ. 

 

English summary : Muktha post a cleaning video of daughter Kanmani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com