പിഞ്ചുകുഞ്ഞുമായി കൂട്ടുകൂടുന്ന വളർത്തുനായ: മനം കവരും ഈ ദൃശ്യങ്ങൾ

HIGHLIGHTS
  • കുഞ്ഞിനെ ചിരിപ്പിക്കാനായി തന്നാൽ ആവുന്നതെല്ലാം നായ ചെയ്യുന്നുണ്ട്
adorable-video-of-pet-dog-makes-toddler-laugh
ചിത്രത്തിന് കടപ്പാട്: ട്വിറ്റർ
SHARE

വളർത്തു നായകൾക്ക് അതിന്റെ വീട്ടുകാരോടുള്ള സ്നേഹം മറ്റെന്തിനെക്കാളും മുകളിലാണ്. വീട്ടിൽ പുതിയതായി എത്തുന്ന കുഞ്ഞതിഥികളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. വീട്ടിലുള്ളവർക്കൊപ്പം തന്നെ അവ കുഞ്ഞുമായി കൂട്ടുകൂടും. അത്തരത്തിൽ ഒരു വളർത്തു നായയും ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും തമ്മിൽ കൂട്ടുകൂടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനം കവരുന്നത്.

തറയിൽ കളിപ്പാട്ടവുമായി ഇരുന്ന് കളിക്കുന്ന കുഞ്ഞിന്റെ അരികിൽ നിന്നും മാറാതെ നിൽക്കുകയാണ് നായ. കുഞ്ഞ് ഏറെ കൗതുകത്തോടെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട് കുഞ്ഞിനെ ചിരിപ്പിക്കാനായി തന്നാൽ ആവുന്നതെല്ലാം നായ ചെയ്യുന്നുണ്ട്. രണ്ടുകാലിൽ പൊങ്ങി ചാടിയും തലയിട്ട് ആട്ടിയും രസിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനൊത്ത് കുഞ്ഞു കുടുകുടെ ചിരിക്കുന്നുമുണ്ട്.

കുഞ്ഞ് രസിക്കുന്നുണ്ട് എന്ന് കണ്ടതോടെ നിർത്താതെ ഓരോ പ്രകടനങ്ങൾ കാണിക്കുകയാണ് നായ. ഇടയ്ക്ക് അരികിലെത്തി സ്നേഹത്തോടെ മണക്കുകയും ചെയ്യുന്നത് കാണാം. മനോഹരമായ ഈ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കുഞ്ഞും നായയും തമ്മിലുള്ള ബന്ധം മനസ് കുളിർപ്പിച്ചു എന്നാണ് പലരും പ്രതികരിക്കുന്നത്.

English summary: Adorable video of pet dog makes toddler laugh

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA