ADVERTISEMENT

ഒരു കൊച്ചു മിടുക്കിയുടെ സമയോചിതമായ ഇടപെടൽ മൂലം കത്തിയമരാതിരുന്നത് അവളുടെ സ്വന്തം വീടാണ്. ഫ്ലോറിഡയിൽ നിന്നുള്ള നാലുവയസ്സുകാരി അമേലിയ ജെർമിൻ അടുക്കളയില്‌‍ തീ പടരുന്നത് കണ്ട്  വീടിന് തീപിടിക്കാൻ സാധ്യതയുണ്ടെന്ന് പിതാവിനെ ഉടൻ തന്നെ അറിയിക്കുകയായിരുന്നു. അടുക്കളയിലും തൊട്ടടുത്തുള്ള സ്വീകരണമുറിയിലും അമേലിയ കളിക്കുകയായിരുന്നു, കൂട്ടായി വളർത്തു നായകളുമുണ്ട്. വീട്ടിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിതാവ് ഡാനിയൽ ജെർമിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് വൈറലാകുകയായിരുന്നു. 

 

അപകടം സംഭവിക്കുമ്പോൾ ഫ്രോസൺ എന്ന ആനിമേറ്റഡ് ചിത്രത്തിലെ പാട്ടിനൊത്ത് അമേലിയ നൃത്തം ചെയ്യുകയാണ്. അടുക്കളയിലെ തീ ശ്രദ്ധയിൽപ്പെട്ട അമേലിയ ആദ്യം അതിനടുത്തേയ്ക്കു പോയി നോക്കുന്നതും കാണാം. പിന്നീട് അടുത്ത മുറിയിലായിരുന്ന അച്ഛനെ അറിയിക്കാൻ ഓടിപ്പോകുന്നതും വിഡിയോയിൽ കാണാം. തീ കണ്ട വെപ്രാളത്തിലാണ് വളർത്തു നായകളും. ഓടിയെത്തിയ ഡാനിയൽ കണ്ടത് എയർ ഫ്രയർ തീ പിടിച്ചിരിക്കുന്നതാണ്. എന്തുചെയ്യണമെന്നറിയെ ആദ്യം പരിഭ്രമിച്ചു നിന്നെങ്കിലും പെട്ടെന്നുതന്നെ എയർ ഫ്രയറുമായി സ്വിമ്മിംങ് പൂളിലേയ്ക്ക് അയാൾ പാഞ്ഞു. പിന്നീട് വെള്ളമുപയോഗിച്ച് ആളിപ്പടരാൻ തുടങ്ങിയ തീ അണയ്ക്കുകയായിരുന്നു.

സംഭവത്തിന് മുമ്പ് ചിക്കൻ നഗ്ഗെറ്റുകളും ഫ്രഞ്ച് ഫ്രൈകളും ഉണ്ടാക്കുന്നതിനായി ചെയ്യാൻ എയർ ഫ്രയർ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡാനിയേലിന് കാലിൽ ചെറിയ പൊള്ളലേറ്റതൊഴിച്ചാൽ, നായ്ക്കക്കോ കുടുംബാംഗങ്ങൾക്കോ പരിക്കേറ്റിട്ടില്ല. ‘എന്റെ മകൾ ഇന്ന് രാത്രി എന്റെ വീട് സംരക്ഷിച്ചു. ഇന്ന് ഇവൾ യഥാർത്ഥ ഹീറോയാണ്’ എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് ഡാനിയൽ കുറിച്ചത്. വിഡിയോ കണ്ടവർ.ഈ കുഞ്ഞു മിടുക്കിയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ്.

 

English summary: Four year old Amelia from Florida saves home by alerting her father about fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com