മാത്യുവിന് 13 പശുക്കളെയും വളർത്താം ‍: കട്ട സപ്പോർട്ടുമായി മന്ത്രി ചിഞ്ചുറാണി

HIGHLIGHTS
  • ഇടുക്കിയിലെത്തുമ്പോൾ നേരിട്ടുകാണാമെന്നും മാത്യുവിനു മന്ത്രി ഉറപ്പു നൽകി
minister-chinchu-rani-video-call-little-mathew-benny-cattle-farm-idukki
മൃഗസംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചു റാണി വിഡിയോ കോൾ വഴി മാത്യു ബെന്നിയുമായി സംസാരിക്കുന്നു.
SHARE

തൊടുപുഴ∙ പതിമൂന്നാം വയസ്സിൽ 13 പശുക്കളെ പോറ്റിവളർത്തുന്ന മാത്യു ബെന്നിയെ തേടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിളിയെത്തി. ആഗ്രഹിച്ച പോലെ വലുതാവുമ്പോൾ വെറ്ററിനറി ഡോക്ടറാവണമെന്നും അന്നു മന്ത്രി തന്നെ ഫോണിൽ വിളിച്ച കാര്യം കൂടെയുള്ളവരോടു പറയണമെന്നും ചിഞ്ചുറാണി, മാത്യുവിനോടു പറഞ്ഞു. 

mathew-benny-s-cattle-farm-idukki

മാത്യുവിനെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു മന്ത്രി വി‍ഡിയോ കോളിൽ ബന്ധപ്പെട്ടത്. പാലിന്റെ ലഭ്യതയെക്കുറിച്ചും മറ്റു സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും മന്ത്രി  സംസാരിച്ചു. ഇടുക്കിയിലെത്തുമ്പോൾ നേരിട്ടുകാണാമെന്നും മാത്യുവിനു മന്ത്രി ഉറപ്പു നൽകി. രണ്ടു പശുക്കളെ കെട്ടാൻ കഴിയുന്ന തൊഴുത്തു മാത്രമേയുള്ളൂവെന്നു മാത്യു സങ്കടം പറഞ്ഞപ്പോൾ തൊഴുത്തിന്റെ കാര്യത്തിൽ സഹായിക്കാൻ ശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു. അമ്മ ഷൈനിയോടും മന്ത്രി സംസാരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അച്ഛൻ ബെന്നിയുടെ വേർപാടിനു ശേഷം പശുക്കളെ വിറ്റുകളയാൻ മനസ്സില്ലാതായതോടെയാണ് എട്ടാം ക്ലാസുകാരൻ മാത്യു പശുപരിപാലനം ഏറ്റെടുത്തത്. 

പുലർച്ചെ 4ന് ഉണരുന്ന മാത്യു തൊഴുത്തു കഴുകി വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ച് കറവ കഴിഞ്ഞു തൊഴുത്തിൽ നിന്ന് ഇറങ്ങുമ്പോൾ 7 മണിയാകും. പിന്നീടാണു പഠനം. മാത്യുവിന്റെ താൽപര്യം കണ്ടെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്രിമബീജസങ്കലന പരിശീലനവും നൽകിയിരുന്നു. വെട്ടിമറ്റം വിമല പബ്ലിക് സ്കൂൾ 8–ാം ക്ലാസ് വിദ്യാർഥിയാണ് . ജ്യേഷ്ഠൻ 10–ാം ക്ലാസിൽ പഠിക്കുന്ന ജോർജും അനിയത്തി റോസ്‌ മരിയയും മാത്യുവിനൊപ്പമുണ്ട്.

English summary : Manorama Impact story- Minister Chinchu Rani video call little mathew benny

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA