ശരിക്കും ഇനി ഇങ്ങനെയാണോ അക്ഷരമാല വായിക്കേണ്ടത്? പൊട്ടിച്ചിരിപ്പിച്ച് നാല് വയസ്സുകാരന്റെ വിഡിയോ

HIGHLIGHTS
  • യാതൊരു സംശയവുമില്ലാതെ നല്ല ആത്മവിശ്വാസത്തിലാണ് വായന
viral-video-of-a-little-boy-reading-malayalam-alphabet
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

കൊച്ചു കുട്ടികൾ മലയാളം അക്ഷരമാല പഠിക്കുന്ന രസകരമായ നിരവധി വിഡിയോകൾ നമ്മൾ സമൂഹമാധ്യമങ്ങളിൽ കണാറുണ്ട്. ചിലർ അധ്യാപകരോ രക്ഷിതാക്കളോ പഠിപ്പിക്കുന്നതു പോലെ തന്നെയങ്ങ് വായിക്കും. ചിലരാകട്ടെ പുസ്തകത്തിലെ പടം കണ്ടങ്ങ് വായിക്കും  അത്തരത്തിലൊരു കുറുമ്പന്റെ പൊട്ടിച്ചിരിപ്പിക്കുന്ന വിഡിയോ വൈറലാകുകയാണ്. മലപ്പുറം സ്വദേശിയായ ഫിദിന്‍ ഷാന്‍ എന്ന നാല്  വയസ്സുകാരനാണ് വ്യത്യസ്തമായ വായനയിലൂടെ താരമാകുന്നത്.

‘ഗു-കുടുക്കം, നെ-നെഖം അ-ആകാസം, മ-മാങ്ങ, ടെ-ടയര്‍, ക– കണ്ണാടി, അ– അബ്രല്ല,  മു– മുട്ടായി, ചെ– ചെണ്ട, പെ– പേരറ്റ്, ചു– ചുണ്ട്, അ–അമ്പ് എന്നിങ്ങനയാണ് ഈ കുരുന്നിന്റെ വായന. യാതൊരു സംശയവുമില്ലാതെ നല്ല ആത്മവിശ്വാസത്തിലാണ് വായന. കക്ഷി വായിക്കുന്നത് ആദ്യം കേൾക്കുമ്പോൾ ശരിക്കും ഇങ്ങനെ തന്നെയല്ലേ വായിക്കേണ്ടതെന്ന് ആരുമൊന്നു സംശയിച്ചു പോകും. ആര്‍ക്കിടെക്ച്വറല്‍ ഡിസൈനര്‍ റിയാസിന്റേയും ഫാസില ഹനാന്റേയും മകനാണ്  ഫിദു എന്നു വിളിക്കുന്ന ഈ കുറുമ്പൻ. മകന്റെ വായന കേട്ട് അരികിലിരിക്കുന്ന അമ്മ ഫാസില ചിരിയടക്കാൻ പാടുപെടുന്നതും വിഡിയോയിൽ കേൾക്കാം. 

ചിത്രങ്ങൾ നോക്കി സ്വന്തമായി കണ്ടു പിടിച്ച പുത്തൻ അക്ഷരമാലയുമായി ഈ കുഞ്ഞ് സോഷ്യൽ ലോകത്ത് താരമാകുകയാണ്. ഈ മിടുക്കന്റെ  ഭാവനയ്ക്കും ആത്മവിശ്വാസത്തിനും നൂറിൽ നൂറ് മാർക്ക് നൽകുകയാണ് പലരും. 

English summary: Viral video of a little boy reading Malayalam alphabet

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA