ADVERTISEMENT

സ്വന്തം പേരില്‍ ഇഷല്‍ പ്ലേ എന്നു പേരിട്ടിരിക്കുന്ന പ്ലേ സ്റ്റോറില്‍ അറുപതിലധികം ആപ്പുകളൊരുക്കി ഐടി രംഗത്ത് ശ്രദ്ധ നേടുകയാണ് നാലാം ക്ലാസുകാരി ഇഷൽ. സ്വന്തമായി ആപ്പും പ്ലേ സ്റ്റോറുമൊക്കെ നിര്‍മിച്ചാണ് ഇഷൽ താരമായത്. കാര്‍ റേയ്സിങ് മുതല്‍ കുക്കിങ് ആപ്പായ കേക്ക് മേക്കര്‍ വരെ ഇഷല്‍ പ്ലേയിൽ ലഭ്യമാണ്. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനുളള ആപ്പും ഇഷല്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.

 

മലപ്പുറം നിലമ്പൂര്‍ കുന്നത്തുപറമ്പന്‍ ഷാഹിദ്– ആയിഷ സമീഹ ദമ്പതികളുടെ മകളാണ് ഇഷല്‍. ഈ ആപ്പുകളെല്ലാം ഇഷ നിര്‍മിച്ചത് ഇളയ സഹോദരങ്ങളെ മനസില്‍ കണ്ടാണ്. അമ്മ ആയിഷ സമീഹയാണ് ഇഷലിന് മുന്നിൽ സാങ്കേതിക വിദ്യയുടെ ജാലകം തുറന്നത്. ബിടെക് ബിരുദധാരിയാണ് ആയിഷ സമീഹ. 

 

ഇഷലിന് ആപ്ലിക്കേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കോഡിങ് അഥവാ പ്രോഗ്രാമിങ് പരിചയപ്പെടുത്തിയതോടെയാണ് നാലാം ക്ലാസുകാരിയുടെ ഐ ടി വാസന പുറത്തേക്കെത്തിയത്. ഗെയിമുകള്‍ക്കാവശ്യമായ ചിത്രങ്ങൾ വരക്കുന്നതും ഇഷൽ തന്നെയാണ്. ഗൂഗിൽ വഴി സൗജന്യമായി ലഭിക്കുന്ന ആപ്പ് ഡവലപ്പ്മെന്‍റ് പ്ലാറ്റ്ഫോം വഴിയാണ് ആപ്പുകൾ നിർമ്മിച്ചത്.

English summary: Class four girl Ishal making apps and playstore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com