ADVERTISEMENT

ബാലതാരമയെത്തി  നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ കൊച്ചുപതിപ്പായ ആരാധനയ്ക്ക്  നിറയെ ആരാധകരുമാണ്. ഇപ്പോഴിതാ മകളുടെ ചില മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സ്നോമാൻ എന്ന ക്യൂട്ടസ്റ്റ് നായയെ കളിപ്പിക്കുന്ന ആരാധനയുടെ ചിത്രങ്ങളാണ് ഗീതു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്.

ആരാധനയുെട ചിത്രം എപ്പോൾ പങ്കുവച്ചാലും അമ്മയുമായുള്ള മകളുടെ  സാമ്യത്തെക്കുറിച്ചാണ് പലരും കമന്റുകൾ ചെയ്യാറ്. ഇത്തവണയും പതിവ് തെറ്റിയില്ല. അമ്മയുടേയതു പോലെ  വലിയ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ആരാധനയെ കണ്ടിട്ട് ഇത് കുട്ടി ഗീതു തന്നെയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ആ മനോഹരമായ വലിയ കണ്ണുകൾക്കും നിറയെ ആരാധകരാണ്.. 

 

ഗീതു അഭിനയിച്ച 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിലെ ദീപമോള്‍ എന്ന കഥാപാത്രത്തെപ്പോലെ തന്നെയാണ് ആരാധനയെ കാണാൻ. ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരായത് 2009 ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ദമ്പതികളുടെ ഏകമകളാണ് ആരാധന.

English Summary : Geethu Mohandas post photos of daughter Aaradhana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com