ഒറ്റ കത്തിലൂടെ ഒരു ടെലിവിഷൻ പരസ്യം നിർത്തലാക്കിയ 11 കാരി: പ്രചോദനാത്മകം മേഗന്റെ ജീവിതം

HIGHLIGHTS
  • ഏറെ പ്രതിസന്ധികൾ നേരിട്ട ഒരു ബാല്യം കടന്നാണ് മേഗൻ എത്തിയത്
meghan-markle-childhood-story-and-early-life
മേഗൻ മെർക്കൽ
SHARE

ബ്രിട്ടീഷ് രാജകുടുംബാംഗം, ഹോളിവുഡ് താരം എന്നീ നിലകളിലൊക്കെയാണ് മേഗൻ മെർക്കലിനെ ലോകമറിയുന്നത്. എന്നാൽ പ്രശസ്തി നേടുന്നതിന് മുൻപ് ഏറെ പ്രതിസന്ധികൾ നേരിട്ട ഒരു ബാല്യം കടന്നാണ് മേഗൻ എത്തിയത്. വെള്ളിത്തിരയിൽ മോഡലായും നിർമാതാവായുമൊക്കെ  ഒക്കെ തിളങ്ങിയ മേഗന്റെ ബാല്യകാലവും സിനിമാ കഥ പോലെ ഒന്നായിരുന്നു.

ആഫ്രിക്കൻ അമേരിക്കൻ വംശജയായ ഡോറിയ റാഗ്ലാന്റിന്റെയും അമേരിക്കൻ വംശജനായ തോമസ് മെർക്കൽ സീനിയറിന്റെയും മകളായാണ് മേഗൻ ജനിച്ചത്. മാതാപിതാക്കളുടെ വംശപരമ്പരയിലുള്ള വ്യത്യാസം മേഗന്റെ ജീവിതത്തെയും സാരമായി ബാധിച്ചിരുന്നു. എത്തപ്പെട്ട പലമേഖലകളിലും  ഇതുമൂലം ഏറെ പ്രതിസന്ധികൾ മേഗന് നേരിടേണ്ടിവന്നു. മേഗന് ആറു വയസ്സ് പ്രായമുള്ളപ്പോൾ അമ്മയും അച്ഛനും വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീട് അമ്മയായിരുന്നു കുഞ്ഞ് മേഗന്റെ തണൽ. 

തോമസ് മെർക്കൽ സീനിയറിന് മറ്റൊരു വിവാഹത്തിൽ ജനിച്ച രണ്ടു മക്കൾ  സഹോദരങ്ങളായി ഉണ്ടെങ്കിലും മേശൻ അവരിൽ നിന്നും അകന്നു മാത്രമാണ് കഴിഞ്ഞത്. തീരെ ചെറിയ പ്രായത്തിൽ തന്നെ  സാമൂഹിക ജീവിതത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകളാണ് മേഗൻ വച്ചുപുലർത്തിയിരുന്നത്. പതിനൊന്നാം വയസ്സിൽ ടെലിവിഷനിൽ കണ്ട ഒരു ഡിഷ് വാഷ് സോപ്പിന്റെ പരസ്യം ലിംഗ സമത്വത്തിന് എതിരാണെന്ന് തോന്നിയ മേഗൻ പ്രോക്ടർ ആൻഡ് ഗാംബിൾ എന്ന നിർമ്മാണ കമ്പനിക്ക് വിമർശനമുയർത്തിക്കൊണ്ട് കത്തയച്ചത് ഇതിനുദാഹരണമാണ്. കൊച്ചു മിടുക്കിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നിയ കമ്പനി മൂന്നുമാസത്തിനുള്ളിൽ പരസ്യം മാറ്റി ചിത്രീകരിക്കുകയും ചെയ്തു. 

2003ൽ ബിരുദം പൂർത്തിയാക്കിയ മേഗൻ അതിനുമുൻപ് വളരെ ചെറിയ വേഷങ്ങളിൽ ടെലിവിഷൻ ഷോകളിലും മറ്റും എത്തിയിരുന്നു. തന്റെ നിറം മൂലം നല്ല വേഷങ്ങളൊന്നും തേടിയെത്തിയിരുന്നില്ലയെന്ന് മേഗൻ പറയുന്നു. കറുത്തവർഗ്ഗക്കാരിയായി അഭിനയിക്കാൻ വേണ്ട കറുപ്പ് നിറമോ വെളുത്തവർക്കാരിക്കു വേണ്ട  വെളുപ്പുനിറമോ ഇല്ലാത്തതായിരുന്നു കാരണം. കാര്യമായ പ്രതിഫലം കിട്ടുന്ന റോളുകൾ ലഭിക്കാതെ വന്നതോടെ ഉപജീവനത്തിനായി ഫ്രീലാൻസ് കാലിഗ്രാഫിയും ചെയ്തിരുന്നു. 

പ്രിൻസ് ഹാരിയെ 2017 ൽ രണ്ടാം വിവാഹം ചെയ്ത ശേഷവും  മേഗന്റെ ജീവിതം മാതൃകാപരമായിരുന്നു എന്ന് വേണം പറയാൻ . രാജകീയ ചുമതലകൾ എല്ലാം ഒഴിഞ്ഞ ശേഷം മേഗനും ഹാരിയും കൊട്ടാരത്തിൽ നിന്നും മാറി കലിഫോർണിയയിൽ വീടെടുത്ത് സാധാരണ ജീവിതമാണ് നയിക്കുന്നത്. മകൻ ആർച്ചിയും പിതാവ് ഹാരിയും തമ്മിലുള്ള  ഹൃദയബന്ധം ആധാരമാക്കി 'ദ ബെഞ്ച് '  പേരിൽ ഒരു പുസ്തകവും മേഗൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Summary : Meghan Markle: Childhood and early life

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA