ഇങ്ങനെ പാടിയാൽ മഴവിൽകിളി വരാതിരിക്കുമോ...കുട്ടിക്കുറുമ്പിയുടെ നിമിഷകവിത വൈറൽ

annalakshmi
SHARE

അച്ഛനമ്മമാരുടെ മൊബൈൽഫോണുകളിൽ വികൃതി കാണിക്കാത്ത കുരുന്നുകൾ ഉണ്ടാവില്ല. ചിലപ്പോഴൊക്കെ കുട്ടിക്കുറുമ്പുകളുടെ രസകരമായ പല നിമിഷങ്ങളും മൊബൈലിന്റെ ക്യാമറ കണ്ണുകളിൽ പതിയുകയും ചെയ്യും. ഇപ്പോഴിതാ അമ്മയുടെ ഫോണിലെ ക്യാമറ ഓൺ  ചെയ്തു വച്ച് തന്റെ ഉള്ളിലെ കുട്ടി കവയത്രിയെ പുറത്തുവിട്ട ഒരു കുരുന്നിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ അന്നലക്ഷ്മിയാണ് ഈ കൊച്ചുമിടുക്കി. 

തന്റെ സങ്കല്പത്തിലെങ്ങോ ഉള്ള ഒരു മഴവിൽകിളിയെക്കുറിച്ചാണ് അന്നലക്ഷ്മിയുടെ പാട്ട് . 'മഴവിൽ കിളിയെ മഴവിൽ കിളിയെ എന്നെ കാണാൻ വാ... ' എന്നു തുടങ്ങുന്ന നിമിഷകവിത  ഈണത്തിൽ പാടി തകർക്കുകയാണ് കുരുന്ന്.  ചിറകുവിരിച്ച് വന്നാൽ അമ്മ തന്ന മാല തരാമെന്നും, ഞാനും നിന്നെപ്പോലെ ഒരാളാണെന്നുമെല്ലാം മഴവിൽകിളിയോട് പറയുന്ന പാട്ടാണിത്.  മനസ്സിൽ കൂട്ടിവെച്ച ഭാവനകൾ എല്ലാം തന്നാലാവും വിധം വരികളാക്കുകയാണ് അന്നലക്ഷ്മി. ഫോണിൽ വീഡിയോ എടുക്കുന്നത് കണ്ട് അമ്മ എങ്ങാനും  വഴക്ക് പറഞ്ഞാലോ എന്ന് കരുതി ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുമുണ്ട്. 

തിരുവനന്തപുരം പേട്ട ഗവൺമെന്റ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അന്നലക്ഷ്മി.  സാക്ഷരതാ മിഷനിലെ അസിസ്റ്റൻറ് എഡിറ്ററായ ചിത്രയാണ് കുഞ്ഞുമകളുടെ കൗതുകമുണർത്തുന്ന  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മാധ്യമപ്രവർത്തകനായ വിഷ്ണുപ്രസാദാണ് അച്ഛൻ.  

(കവിത) 

മഴവിൽ കിളിയേ മഴവിൽ കിളിയേ
എന്നെക്കാണാൻ വാ
കാറ്റിൽ വീശി ഭംഗി ചിറകുമായ്
എന്നെക്കാണാൻ വാ
കൂട്ടത്തരികെ നോക്കി നോക്കി
വാ വാ
അമ്മ തന്നൊരു മാല തരാം ഞാൻ
മഴവിൽ കിളിയേ വാ..

എന്നുടെ അരികിൽ നിന്നെപ്പോലെ കാണും സൗന്ദര്യം
മഴവിൽ കിളിയേ വാ
കാണാനൊന്ന് വീട്ടിൽ വരൂ
ഞാനുണ്ടല്ലോ ഞാൻ....
ഞാനാരാണോ ഞാനാരാണോ
നിന്നെപ്പോലൊരു ആൾ..
പൂവും കണ്ട് മണവും കൊണ്ട്
ചിറകും വീശിവാ
മഴവിൽ കിളിയേ മഴവിൽ കിളിയേ
എന്നെ കാണാൻ വാ

English summary : Little girl reciting a poem, video.

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA