ADVERTISEMENT

കോവി‍ഡ് വാക്സീൻ  എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. അതേക്കുറിച്ച് ക്യൂട്ടായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വളരെ ആധികാരികമായി കോവിഡ് വാക്സീനെ കുറിച്ച് സംസാരിക്കുകയാണ് യു.കെ.ജി.വിദ്യാർഥിയായ സമീക്ഷ അജിത്ത്.

ആർക്കൊക്കെ വാക്സീൻ എടുക്കാൻ പാടില്ല, എന്തൊക്കെ മുൻകരുതലാണ് എടുക്കേണ്ടത്, വാക്സീൻ എടുത്താൻ   എന്താണ് സംഭവിക്കുന്നത് തുടങ്ങിയവ സ്വതസിദ്ധമായ ശൈലിയിൽ വിശദീകരിക്കുന്നുണ്ട് ഈ മിടുക്കി. എല്ലാവരും രണ്ട് ഡോസ് വാക്സീൻ എടുക്കാൻ മറക്കരുതെന്ന് ഓർമ്മപ്പെടുത്തുകയാണ് സമീക്ഷ. 

covid-vaccination-advice-by-little-girl-sameesha
സമീക്ഷ അജിത്ത്

കോവിഡ് മുന്നാം തരംഗത്തിനെതിരെ മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ താരമാകുകയാണ് എറണാകുളം കാലടി ശ്രീശാരദാ വിദ്യാലത്തിലെ യു.കെ.ജി.വിദ്യാർത്ഥിനിയായ സമീക്ഷ. നിലവിലുള്ള വാക്സീനുകളുടെ പേരുകളും വാക്സീൻ എടുക്കേണ്ട രീതികളും സമീക്ഷ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. വാക്സീൻ എടുത്താലും മാസ്ക്ക്, സാമൂഹിക അകലം, സാനിറ്റൈസർ എന്നിവ മറക്കരുതെന്നും സമീക്ഷ ഓർമ്മിപ്പിക്കുന്നു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന യുട്യൂബ് ചാനലും സമീക്ഷയ്ക്ക് സ്വന്തമായുണ്ട്.

English summary: Covid Vaccination - Advice by little girl Sameesha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com