‘മാസ്ക് എവിടെ?, മാസ്ക് ധരിക്കൂ’: ജീവന്റെ വിലയുള്ള നിർദേശവുമായി ബാലൻ – വിഡിയോ വൈറൽ

HIGHLIGHTS
  • ചെരുപ്പില്ല അവന്, മാസ്ക് ധരിക്കാത്തവരെ ശാസിച്ച് ബാലൻ
little-boy-scolds-people-for-not-wearing-masks-in-crowded-street-of-dharamshala
ചിത്രത്തിന് കടപ്പാട്: ട്വിറ്റർ
SHARE

കോവിഡിന്റെ രണ്ടാം തരംഗം വൻ ആഘാതമാണ് രാജ്യത്തിന് നൽകിയത്. ഇതിന് പിന്നാലെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന അഭിപ്രായങ്ങളും ശക്തമാവുകയാണ്. പക്ഷേ ലോക്ഡൗൺ ഇളവുകൾ വന്നതോടെ മാസ്ക് പോലും ധരിക്കാതെ പൊതു ഇടങ്ങളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇതിനെതിരെ ഒരു കൊച്ചുകുട്ടി പ്രതികരിക്കുന്ന വിഡിയോ ഇപ്പോൾ ഒട്ടേറെ പേരാണ് പങ്കിടുന്നത്.

ചെറിയ ശകാരത്തോടെയാണ് സഞ്ചാരികളോട് അവൻ മാസ്ക് ധരിക്കാൻ പറയുന്നത്. ധർമ്മശാലയിൽ നിന്നാണ് ഈ വിഡിയോ. സഞ്ചാരികളിൽ പലരും മാസ്ക് ധരിക്കാതെ കടന്നുപോകുമ്പോൾ അവരോട് മാസ്ക് ധരിക്കൂവെന്ന് ശകാരിക്കുകയാണ് ഈ ബാലൻ. എന്നാൽ അതിനെ ചിരിച്ചു തള്ളി കടന്നുപോവുകയാണ് സഞ്ചാരികൾ. ഒരു ചെരുപ്പ് പോലും ധരിക്കാതെ കയ്യിലെ പ്ലാസ്റ്റിക് വടി കൊണ്ടാണ്, നിങ്ങളുടെ മാസ്ക് എവിടെ?, മാസ്ക് ധരിക്കൂ എന്നിങ്ങനെയുള്ള ജീവന്റെ വിലയുള്ള അവന്റെ നിർദേശം. എന്നാൽ ഇതിന് ചെവികൊടുക്കാതെ പലരും കടന്നുപോകുന്നത് വിഡിയോയിൽ കാണാം. 

English summary: Little boy scolds people for not wearing masks in crowded street of Dharamshala

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA