ADVERTISEMENT

ആലിയുടെ അമ്മ സുപ്രിയ കുട്ടികൾ വായിക്കേണ്ട പുസ്തകങ്ങൾ പലപ്പോഴും പരിചയപ്പെടുത്താറുണ്ട്. പൃഥ്വിയേയും സുപ്രിയയേയും പോലെ നല്ലൊരു വായനക്കാരിയാണ് മകൾ അലംകൃതയും. ആലിയുടെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിയും പല തവണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ഈ ചെറിയ പ്രായത്തിൽത്തന്നെ വായനയെ ഏറെ ഇഷ്ടപ്പെടുന്ന ആലിയ്ക്ക് വേണ്ടുന്ന പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. സുപ്രിയ ഇവയൊക്കെ മറ്റു കുട്ടികൾക്കായി പരിചയപ്പെടുത്താറുമുണ്ട്. ഇത്തവണ ആലിയ്ക്ക് സമ്മാനമായി ലഭിച്ച ചില പുസ്തകങ്ങളാണ് സുപ്രിയ പങ്കുവച്ചത്.

പ്രശസ്ത എഴുത്തുകാരൻ  റോവാൾഡ് ഡാലിന്റെ മെ‌റ്റിൽഡ എന്ന പുസ്തകം മകൾക്കായി വാങ്ങിയിരുന്നെന്നും  അത് ഒറ്റയിരുപ്പിൽ ആലി വായിച്ചു തീർത്തെന്നും. സുപ്രിയ നേരത്തെ ഒരു പോസ്റ്റിൽ കുറിച്ചിരുന്നു. അതിന് താഴെ നിരവധിപ്പേർ  അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി നിർദേശിച്ചിരുന്നു.  പക്ഷേ അതു വാങ്ങുന്നതിന് മുൻപ് തന്നെ ആലിയുടെ പ്രിയ കൂട്ടുകാരി ആമീറ ആ പുസ്തകങ്ങളൊക്കെ മകൾക്ക് സമ്മാനിച്ചുവെന്നും ഈ പുസ്തകങ്ങൾ കിട്ടിയതിനാൽ മകൾ ഒരുപാട് സന്തോഷവതിയാണെന്നും സുപ്രിയ പറയുന്നു. പക്ഷേ ഇനി വായനയിൽ മുഴുകുന്ന മകളെക്കൊണ്ട് എങ്ങനെ ഹോംവർക്ക് ചെയ്യിക്കുമെന്ന സംശയത്തിലാണ് ആലിയുടെ അമ്മ.

 

മുൻപും പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന ആലിയുടെ ചിത്രം സുപ്രിയ പങ്കുവച്ചിട്ടുണ്ട്. വേനൽ അവധിയില്‍  അലംകൃത വായനയിലാണെന്നും നിങ്ങളുടെ കുട്ടികൾ എങ്ങനെയാണ് വേനലവധി ആഘോഷിക്കുന്നതെന്നും ചോദിച്ചാണ് സുപ്രിയ ആ ചിത്രം പോസ്റ്റ് ചെയ്തത്. മകൾ എഴുതിയ കഥകളും പാട്ടുകളും ചെറു കുറിപ്പുകളുമെല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്. 

 

 

Emglish summary: Supriya Menon Prithviraj post daughter Alankritha's story books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com