ADVERTISEMENT

സ്കൂളിൽ‌ പോകും മുൻപ് വായിച്ചു തുടങ്ങിയതാണ് തഥാഗത്. ഒന്നാക്ലാസിലെത്തിയപ്പോൾ കഥ മാറി. തിരുവള്ളൂര്‍ സ്വദേശിയായ ഒന്നാംക്ലാസ് വിദ്യാര്‍ഥി തഥാഗത് ആണ് കോവിഡ് കാലത്ത് കഥയും കവിതയും ചൊല്ലി നാട്ടിലൊരു ഹീറോ ആയത്. തെറ്റുകൂടാതെയുള്ള വായന നിരന്തര പരിശീലനം കൊണ്ടാണ് സാധ്യമാവുന്നത്. എന്നാല്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ അത്തരത്തിലൊരു കഴിവ് സ്വായത്തമാക്കിയിട്ടുണ്ട് കോഴിക്കോട്ടെ ഈ കൊച്ചുമിടുക്കന്‍.

 

കഥകളും കവിതകളും അതിന്റെ ആവിഷ്ക്കാരം കൊണ്ട് മികച്ചതായപ്പോൾ നിരവധി അഭിന്ദനങ്ങളും ഈ കൊച്ചുമിടുക്കനെ തേടിയെത്തി. നാട്ടിലെ സാംസ്ക്കാരിക പരിപാടികൾക്കെല്ലാം തഥാഗത്  ഇപ്പോൾ പ്രത്യേക ക്ഷണിതാവാണ്.  നഴ്സറിയിൽ പോയി തുടങ്ങിയപ്പോഴാണ് കൊറോണ വ്യാപനം മൂലം സ്കൂളുകൾ പൂട്ടിയത്. അപ്പോൾ അച്ഛന്‍ അക്ഷരങ്ങൾ പഠിപ്പിക്കുകയും അങ്ങനെ കഥയും കവിതയുമൊക്കെ വായിക്കാൻ തുടങ്ങിയെന്നും തഥാഗത് പറയുന്നു. അധ്യാപകനായ വി കെ ജ്യോബിഷിന്റേയും ലിസ്നയുടേയും മകനാണ് ഈ തഥാഗത്.  കോവിഡ് കാലത്താണ് അക്ഷരം പഠിച്ചത്. അഞ്ച് മിനിട്ടുകൊണ്ട് കഥയും കവിതയുമെല്ലാം മനപ്പാഠമാക്കും.

 

വീട്ടിൽ വരുന്ന മാസികളൊക്കെ അപ്പോൾ ത്നനെ വായിച്ചു തീർക്കും. ഇപ്പോൾ ബാലസാഹിത്യങ്ങൾ വായിച്ചു തുടങ്ങി. മൂന്ന് നോവലുകൾ വായിച്ചു തീർത്തു. അർഥമറിഞ്ഞുള്ള വായനയിലൂടെ എഴുത്തിന്റേയും ഭാഷയുടേയും സൗന്ദര്യം മിനുക്കിപ്പെരുക്കുകയാണ് ഈ കൊച്ചുമിടുക്കൻ. 

English summary: Thathagath the little boy reading stories and poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com