അമ്മയൊന്നു വെല്ലുവിളിച്ചു, മകള്‍ ചെയ്തു കാണിച്ചു; ലക്ഷ്യം ഗിന്നസ് റെക്കോർഡ്

HIGHLIGHTS
  • ഇപ്പോള്‍ 178വട്ടം കൈകറക്കാന്‍ അന്നയ്ക്ക് വേണ്ടത് ഒരു മിനിറ്റ് മാത്രം
arm-rotation-skill-by-anna-rabecca-viral-video
അന്ന റബേക്ക
SHARE

ഇത് അന്ന  റബേക്ക.. അസാമാന്യമായ മെയ്‍വഴക്കം കൊണ്ട് അസാധ്യമായ ചിലത് ചെയ്തുകാണിക്കും തൃപ്പൂണിത്തുറ പുതിയകാവ്  സ്വദേശിനിയായ ഈ മിടുക്കി..ചെറുപ്രായത്തില്‍ തന്നെ ഗിന്നസ് റെക്കോര്‍ഡ് ബുക്ക് ലക്ഷ്യമിട്ടുള്ള കഠന പരിശീലനത്തിലാണ് അന്ന. പ്രാഞ്ചിയേട്ടന്‍ സിനിമ കണ്ട അമ്മ  മിറ്റി ജോസ്, മകൾ അന്നയെ വെറുതേ ഒന്നു വെല്ലുവിളിച്ചതാണ്. സിനിമയില്‍ കണ്ട  ആം റൊട്ടേഷന്‍ ഒന്നു ചെയ്തുകാണിക്കാന്‍.

ഞൊടിയിടെ  അതിനേക്കാള്‍  ഭംഗിയായി തന്നെ അന്ന അത് ചെയ്തു കാണിച്ചു. പിന്നെ അതൊരു ഹരമായി. ആം റൊട്ടേഷനില്‍ കൂടതല്‍ വേഗം കൈവരിക്കാനുള്ള ശ്രമമായി. ഇപ്പോള്‍ 178വട്ടം  കൈകറക്കാന്‍ അന്നയ്ക്ക് വേണ്ടത് ഒരു മിനിറ്റ് മാത്രം. ഇതിനോടകം ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ അന്ന റബേക്ക ലക്ഷ്യമിടുന്നത് ഗിന്നസ് ബുക്കില്‍. ഇതുമാത്രമല്ല ഇനിയുമുണ്ട് അന്നയുടെ കയ്യില്‍ അഭ്യാസവേലകള്‍

വിഡിയോ കാണാം.

English summary: Arm rotation skill by Anna Rabecca-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'വട്ടാണേ വട്ടാണേ എനിക്ക് വട്ടാണേ' സീനിൽ അന്ന് എനിക്ക് ചുറ്റും ജനക്കൂട്ടമായിരുന്നു...

MORE VIDEOS
FROM ONMANORAMA