ADVERTISEMENT

ഓൺലൈൻ ക്ലാസിന് പഠിക്കാൻ ഫോണില്ലാതിരുന്ന കൂട്ടുകാരനെ സഹായിക്കാന്‍ സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചിരുന്ന പണം നൽകി നാലാം ക്ലാസുകാരൻ. നാല് വർഷമായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണം നൽകിയാണ് ചോറ്റുപാറ ആർപിഎം എൽപി സ്കൂളിലെ വിദ്യാർഥി അദ്വൈത് മാതൃകയായത്. സ്വന്തം കുടുക്കയിൽ സൂക്ഷിച്ചിരുന്ന ചില്ലറത്തുട്ടുകൾ സഹപാഠിക്കു നൽകാനായി സ്കൂൾ അധികൃതർക്ക് കൈമാറി.

സൈക്കിളിങ്ങിൽ ചാംപ്യനാകണമെന്നാണ് അദ്വൈതിന്റെ ആഗ്രഹം. അതിനു പറ്റിയ ഒരു സൈക്കിൾ വേണം. ഇതിനായാണ് അദ്വൈത് ഒന്നാം ക്ലാസ് മുതൽ മാതാപിതാക്കളെക്കൊണ്ട് ഒരു കുടുക്ക വാങ്ങി ചില്ലറ തുട്ടുകൾ ശേഖരിക്കാൻ തുടങ്ങിയത്. മാതാപിതാക്കൾ നൽകുന്ന നാണയ തുട്ടുകളാണ് അദ്വൈത് കുടുക്കയിൽ ശേഖരിച്ചത്. രണ്ടാം ക്ലാസ് മുതൽ മറ്റൊരു ചെറിയ സൈക്കിളിൽ അദ്വൈത് സൈക്കിളിങ്ങിൽ പരിശീലനവും നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോണില്ലാതിരുന്ന 10 വിദ്യാർഥികൾക്ക് ഫോൺ നൽകുന്ന കാര്യം സ്കൂൾ പിടിഎ, അധ്യാപകർ എന്നിവർ ചേർന്ന് തീരുമാനിച്ചത്. ഫോണില്ലാത്ത കുട്ടികളുടെ കാര്യം  മാതാപിതാക്കൾ സംസാരിക്കുന്നതു കേട്ടപ്പോഴാണ് സ്വന്തം ക്ലാസിലെ കൂട്ടുകാരനും ഫോണില്ലന്ന് അദ്വൈത് അറിഞ്ഞത്. 7000 രൂപയിലധികം അദ്വൈതിന്റെ കുടുക്കയിലുണ്ടായിരുന്നു.  

English Summary: Fourth standard student gifts mobile phone to friend for online class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com