ഈ മുതലാണ് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’വിന്‍റെ ഉപഞ്ജാതാവ് : പാട്ടിന് പിന്നിലെ രഹസ്യം പങ്കുവച്ച് ജൂഡ് ആന്റണി

HIGHLIGHTS
  • നിരവധിപ്പേരാണ് ഈ കുഞ്ഞ് പാട്ടിനൊത്ത് വിഡിയോയുമായി എത്തിയത്
jude-anthany-jospeh-reveals-kunjipuzhu-song-writer-of-saras
SHARE

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലെ വൈറലായ രണ്ട് വരിപ്പാട്ടാണ് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ . നായകനായ സണ്ണി വെയിനെക്കൊണ്ട് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു പാടിക്കുന്ന കുട്ടിക്കുറുമ്പിയുടെ വിഡിയോ വളരെവേഗമാണ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തത്. സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേരാണ് ഈ കുഞ്ഞ് പാട്ടിനൊത്ത് വിഡിയോയുമായി എത്തിയത്. ഇപ്പോഴിതാ പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ. സാറാസിന്റെ കലാസംവിധായകനായ മോഹൻ ദാസിന്റെ കുടുംബ ചിത്രം പങ്കുവച്ചാണ് ജൂ‍ഡ് ആന്റണി ആ കുഞ്ഞു രഹസ്യം പരസ്യമാക്കിയത്.

ജൂഡ് ആന്റണിയുടെ കുറിപ്പ്

‘ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. ദ് ഗ്രേറ്റ് ആർട്ട് ഡയരക്ടർ ദി സാറാസ്. 

സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലൊക്കേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. അവന്റെയൊരു കുഞ്ഞിപ്പുഴു^

English summary: Jude Anthany Jospeh reveals Kunjipuzhu song writer of Saras

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA