അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പോരാടി അമ്മ: വിഡിയോ

HIGHLIGHTS
  • അ‍ഞ്ചുവയസുകാരനെ യുവാവ് എടുത്തുകൊണ്ട് ഓടുകയായിരുന്നു
mother-save-five-year-old-son-from-kidnappers-video-viral
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നു പോവുകയായിരുന്ന അ‍ഞ്ചുവയസുകാരനെ കാറിൽ നിന്നിറങ്ങിയ യുവാവ് തട്ടിക്കൊണ്ടുപോകാൻ ശ്രമം. അമ്മയുടെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ അക്രമികളുടെ കയ്യിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി. ഡോളറസ് ഡയസ് എന്ന യുവതിയും മക്കളും വൈകുന്നേരം റോഡിലൂടെ നടന്നു വരുമ്പോഴാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ക്വീന്‍സിൽ ആണ് സംഭവം.

മുന്നിൽ ഓടി പോയ അ‍ഞ്ചുവയസുകാരനെ യുവാവ് എടുത്തുകൊണ്ട് ഓടുകയായിരുന്നു. അമ്മയും പിന്നാലെ ഓടി. അക്രമി കുട്ടിയുമായി കാറിൽ കയറിയതും മറുവശത്തെ വിന്‍ഡോഗ്ലാസിലൂടെ അമ്മ കുട്ടിയെ പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ആൾക്കാർ ഓടികൂടിയതോടെ കാറിലെത്തിയ സംഘം കടന്നു കളഞ്ഞു.സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.  ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ േപരാണ് പങ്കിടുന്നത്.

English summary: Mother save five year old son from kidnappers-Video viral

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA