ഈദ് സ്പെഷൽ ചട്ടിപ്പത്തിരിയുമായി ഐസിനും കുട്ടി ഷെഫ് ജെഹാനും – വിഡിയോ

HIGHLIGHTS
  • ഈ കുട്ടി ഷെഫിന് 'ജെഹാൻസ് കിച്ചൻ' എന്ന യുട്യൂബ് ചാനലുമുണ്ട്
izin-hash-and-little-chef-jehan-razdan-making-eid-special-chattipathiri
ഐസിനും കുട്ടി ഷെഫ് ജെഹാനും
SHARE

നിഴൽ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ഒപ്പമെത്തി മലയാളികളുടെ പ്രിയ കുട്ടിത്താരമായി മാറി ദുബായിലെ രാജ്യാന്തര പരസ്യമോഡലായ ഐസിൻ ഹാഷ്. മൂന്നാം വയസ്സിൽ മോഡലിങ് തുടങ്ങിയ ഐസിൻ യുഎഇയുടെ ദേശീയ ദിനത്തിലും ദുബായ് ടൂറിസം പരസ്യങ്ങളിലും ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിശേഷങ്ങമൊക്കെ പങ്കുവയ്ക്കാറുള്ള ഈ കുട്ടിത്താരം ഇത്തവണ ഒരു പാചക വിഡിയോയുമായാണ് എത്തിയിരിക്കുന്നത്. ഈദ് സ്പെഷൽ ചട്ടിപ്പത്തിരി ഉണ്ടാക്കുകയാണ് ഐസിനും കുട്ടി ഷെഫ് ജെഹാനും.

പ്രഫഷണൽ ഷെഫും ‘ബെസ്റ്റ് ആക്ടറും’ ചേർന്ന് പെർഫെക്റ്റ് കുട്ടി ചട്ടിപ്പത്തിരിയുണ്ടാക്കുകയാണ് വിഡിയോയിൽ. പ്രശസ്ത പാചക വിദഗ്ധ ജുമാന കാദിരിയുടെ മകളാണ് ജെഹാൻ റെസ്ദാൻ. ഈ കുട്ടി ഷെഫിന് ‘ജെഹാൻസ് കിച്ചൻ’ എന്ന യുട്യൂബ് ചാനലുമുണ്ട്. അമ്മയും മകളുമൊത്തുള്ള നിരവധി പാചക വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അബുദാബിയിലാണ് ജെഹാനും കുടുബവും താമസിക്കുന്നത്.

ദുബായിൽ സോഷ്യൽ മീഡിയ മാനേജരായ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാർഥിയാണ്. സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

English summary : Izin Hash and little chef Jehan Razdan making Eid special chattipathiri

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA