വാര്‍ത്താ അവതാരകരെ തകർത്ത് കളിയാക്കി ഏഴു വയസുകാരൻ; വിഡിയോ വൈറൽ

HIGHLIGHTS
  • ഒരൊറ്റ വിഡിയോയിലൂടെ നിരവധി ആരാധകരേയും കിട്ടി
seven-year-old-coimbatore-boy-s-brilliant-spoof-video
ചിത്രത്തിന് കടപ്പാട് ; യു ട്യൂബ്
SHARE

വാര്‍ത്താ അവതാരകരെയും റിപ്പോര്‍ട്ടര്‍മാരെയും ട്രോളിയുള്ള ഏഴു വയസുകാരന്റെ വിഡിയോ തമിഴ്നാട്ടില്‍ വന്‍ ഹിറ്റ്. കോയമ്പത്തൂര്‍ സ്വദേശി  റിത്വിക് സ്വന്തം യൂട്യൂബ് ചാനലില്‍ അപ്്ലോഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒരാഴ്ച കൊണ്ടു കണ്ടത് ഇരുപതു ലക്ഷത്തിലധികം പേരാണ്. 

കുഞ്ഞു റിത്വിക്കിന്റെ അവതരണ ശൈലിയും വ്യക്തമായ ഉച്ചാരണവുമൊക്കെ ശരിക്കുമുള്ള അവതാരകരെ ഓർമിപ്പിക്കും. ഈ കുട്ടിത്താരത്തിന് ഒരൊറ്റ വിഡിയോയിലൂടെ നിരവധി ആരാധകരേയും കിട്ടി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവതാരകനും റിപ്പോര്‍ട്ടറും എഡിറ്ററുമൊക്കെ ആയി മാറി ഈ വിഡിയോയിലൂടെ റിത്വിക്

പാലക്കാട്ടുകാരി ആശദാസിന്റെയും തമിഴ് സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി ജ്യോതിരാജിന്റെയും മകനാണു റിത്വിക്. ലോക്ഡൗണില്‍ വീട്ടില്‍ ത്തന്നെയിരിക്കുന്നതിന്റെ മടുപ്പ് ഒഴിവാക്കാനായി ഈ രണ്ടാം ക്ലാസുകാരന്റെ ബുദ്ധിയില്‍ വിരിഞ്ഞതാണു റിതു റോക്സെന്ന യുട്യൂബ് ചാനൽ.

English summary: Seven year old coimbatore boy's brilliant spoof video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA