ADVERTISEMENT

മകൾ അരുന്ധതിയുടെ രണ്ടാം പിറന്നാളിന് മകളുടെ ചിത്രവും മനോഹരമായ കുറിപ്പും പങ്കുവച്ച് നടി ശിവദ.‘നീയെന്റെ ഉള്ളിലിരുന്ന് വയറ്റില്‍ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു. ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീയാണ് ഞങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം. നിനക്ക് എല്ലാ ആശംസകളും നേരുന്നു അരുന്ധതി. പുഞ്ചിരിച്ചുകൊണ്ട് ചുറ്റും സന്തോഷം പരത്തുക. ജന്മദിനാശംസകള്‍ എന്റെ കൊച്ചു രാജകുമാരി’. – ശിവദ കുറിച്ചിരിക്കുന്നു.

എന്നാൽ പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം സമയം പങ്കിടാനാകാത്ത സങ്കടവുമായി മറ്റൊരു കുറിപ്പും ശിവദ പങ്കുവച്ചു. മകളെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും  ഇങ്ങനെ ഇനി ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായും താരം കുറിച്ചു. സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ശിവദ.

English summary: Shivada post photo of daughter on her birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com