ADVERTISEMENT

പതിമൂന്നാം വയസില്‍ ഷൂട്ടിങ് ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ച് പാലക്കാട് പറളി കിണാവല്ലൂര്‍ സ്വദേശി കണ്ണന്‍. അടച്ചിരിക്കലിന്റെ സമയം പഠനത്തിനൊപ്പം അപൂര്‍വ നേട്ടം സ്വന്തമാക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പിലുള്‍പ്പെടെ ഷൂട്ടിങില്‍ നിരവധി മെഡലുകളാണ് കണ്ണന്‍ കരസ്ഥമാക്കിയത്.

ഡയാന  എന്ന കുതിരയ്ക്കൊപ്പമുള്ള കണ്ണന്റെ ഈ സഞ്ചാരം വേഗതയില്‍ ദൂരം താണ്ടാനാണ്. മഴയെന്നോ വെയിലെന്നോ നോക്കാതെ ഇരുവരും രാവിലെയും വൈകിട്ടും  ഇങ്ങനെ പാ‍ഞ്ഞുകൊണ്ടേയിരിക്കും. ദൂരം മാത്രമല്ല കണ്ണന്റെ ലക്ഷ്യം. മനസിനെ പാകപ്പെടുത്തി കളങ്ങളില്‍ കണ്ണുറപ്പിക്കുമ്പോള്‍ ഓരോ ബുള്ളറ്റും ലക്ഷ്യത്തിലെത്തും. വെടിയുതിര്‍ത്ത് നേടിയത് ചില്ലറയല്ല. കായികാവശ്യത്തിനാണെങ്കിലും പതിമൂന്നാം വയസിലെ ഷൂട്ടിങ് ലൈസന്‍സ് നേട്ടം അപൂര്‍വം. പിന്നാലെ ഇന്ത്യ ബുക് ഓഫ് റെക്കോഡ്സ് പട്ടികയിലും ഇടംപിടിച്ചു.

ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ ഷൂട്ടിങില്‍ നിരവധി മെഡലുകളാണ് കണ്ണന്‍ സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തിലധികമായി പലക്കാട് ജില്ലാ റൈഫിള്‍ അസോസിയേഷന് കീഴിലാണ് പരിശീലനം. കായിക മികവിന് പേരുകേട്ട പറളി സ്കൂളിലെ പഠനവും കരുത്താണ്. സഹോദരന്‍ എട്ടുവയസുകാരന്‍ നന്ദന് കുതിര സവാരിക്കൊപ്പം യോഗയിലാണ് കമ്പം. കിണാവല്ലൂര്‍ പത്മശ്രീയില്‍ മുകേഷും സരിതയും മക്കളുടെ മികവിനായി സദാസമയവും കൂടെയുണ്ട്.

 

English summary: Kannan got shooting license at age of thirteen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com