‘ഓടി വന്നു ചക്കരയുമ്മ തരാനും കൂടെ നിൽക്കാനും കഴിയുന്നില്ലല്ലോ’; മകൾക്ക് പിറന്നാൾ ആശംസകളുമായി ദീപൻ മുരളി

HIGHLIGHTS
  • ജീവന്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം
deepan-murali-post-birthday-wishes-to-daughter
ദീപൻ മുരളിയും മകൾ മേധസ്വിയും
SHARE

മകൾ മേധസ്വിയുടെ രണ്ടാം പിറന്നാളിന് മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രവും ഹൃദ്യമായ കുറിപ്പും പങ്കുവച്ച് സീരിയൽ താരം ദീപൻ മുരളി. ക്വാറന്റീൻ ആയതിനാൽ പിറന്നാൾ ദിനത്തിൽ മകൾക്കരികിൽ എത്താൻ പറ്റാത്തതിന്റെ സങ്കടവും താരം കുറിപ്പിൽ പങ്കുവച്ചു.

ദീപൻ മുരളി പങ്കുവച്ച കുറിപ്പ്

‘അച്ഛന്റെ എല്ലാമെല്ലാമായ മേധസ്വി മോൾക്ക് ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു…രണ്ടു വർഷമായി നിന്റെ കളിയും,ചിരിയും, കൊഞ്ചലും, കുറുമ്പും, കുസൃതിയും, അച്ഛൻ വിളിയും എനിക്ക് എന്തിനേക്കാളും കിട്ടുന്ന ആനന്ദം  ജീവിതം പൂർണ്ണമാക്കുന്നത്... ജീവന്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം. ഷൂട്ടിങ്ങ് കഴിഞ്ഞ് സ്വയം ക്വാറന്റീൻ ആയതിനാൽ എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിന്റെ പിറന്നാൾ ദിനത്തിൽ കൂടെ നിൽക്കാനും കഴിയാതെ പോകുന്ന വിഷമം പറയാൻ കഴിയുന്നില്ല, നീ ആരോഗ്യത്തോടെയും സന്തോഷത്തോടെ ഇരിക്കാൻ ആണ് അച്ഛന്റെ പ്രാർഥനയും കരുതലും....... അച്ഛൻ എത്രയും വേഗം ഓടിയെത്തും’

2019 ജൂലൈ 22നാണ് ഭാര്യ മായ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു  അച്ഛനായതിന്റെ സന്തോഷം ദീപൻ മുരളി പങ്കുവച്ചത്. ‘22 july 2019...11.10pm. അമ്മയുടെ സാന്നിധ്യം പെൺകുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപൻ. നിങ്ങളെ ഈ സന്തോഷ വാർത്ത അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല’– ദീപൻ കുറിച്ചു.

മേധസ്വി എന്നാൽ സരസ്വതി ദേവിയാണെന്നുും തന്റെ അമ്മയുടെ പേര് സരസ്വതി എന്നായതുകൊണ്ടാണ് മകൾക്ക് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു. 

English summary : Deepan Murali post birthday wishes to daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA