ADVERTISEMENT

ബോണി എമ്മിന്റെ പ്രശസ്തമായ റാസ്പുടിൻ പാട്ടിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടിയും അമ്മയും. മുക്തയുടേയും മകളുടേയും ഡാൻസ് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കണ്മണിക്കുട്ടി എത്ര ക്യൂട്ടായാണ് നൃത്തം ചെയ്യുന്നതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഒരേ പോലുള്ള വസ്ത്രവും മുടിക്കെട്ടുമൊക്കെയായാണ് ഇരുവരുടേയും ഡാൻസ്.  

ഈ വൈറൽ പാട്ടിനൊപ്പം ചുവടുവച്ച് അമ്മയും മകളും ആരാധകരുടെ മനം കവരുകയാണ്. കണ്മണിയ്ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. അമ്മയുടെ ഒരു കൊച്ചു പതിപ്പാണ് കണ്മണി. തന്റെ ‘കോപ്പി ക്യാറ്റ്’ എന്നാണ് മകളെപ്പറ്റി മുക്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമികൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും ഈ കുഞ്ഞുതാരത്തെ കാണാറുണ്ട്.

English summary : Kanmani and Muktha dance with Rasputin song - Viral-video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com