നിഴലിലെ കുട്ടിത്താരം ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേയ്ക്ക്

  • 'നോര്‍ത്ത് ഓഫ് ദി ടെന്‍' എന്നാണ് സിനിമയുെട പേര്
nizhal-movie-fame-izin-hash-debut-in-hollywood-movie
SHARE

നിഴൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചലച്ചിത്ര ലോകത്തിലേയ്ക്ക് ഐസിന്‍ ഹാഷ് എത്തിയത്.  അബുദാബിയിലെ പരസ്യമേഖലയിലെ സ്ഥിരം സാന്നിധ്യമായ ഐസിന്‍ ഹോളിവുഡ് സിനിമയിലേക്കും കടക്കുകയാണ്. ‘നോര്‍ത്ത് ഓഫ് ദി ടെന്‍’ എന്നാണ് സിനിമയുടെ പേര്. ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചാണ് പുത്തൻ വിശേഷം ഈ കുട്ടിത്താരം അറിയിച്ചത്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം അബുദാബിയിലും ചിക്കാഗോയിലുമാണ് ചിത്രീകരിക്കുന്നത്. 

അപ്പു ഭട്ടതിരി  സംവിധാനം ചെയ്ത നിഴലിൽ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനുമൊപ്പമായിരുന്നു ഐസിന്റെ സിനിമാ അരങ്ങേറ്റം . അനായാസ അഭിനയത്തിലൂടെ ‘നിഴലി’ലെ നിധിൻ എന്ന കഥാപാത്രത്തെ ഈ മിടുക്കൻ ഭംഗിയാക്കി. രാജ്യാന്തര പരസ്യമോഡലാണ് ഐസിൻ ഹാഷ്.  മലയാളിയായി ഐസിന്‍ മാതാപിതാക്കള്‍ക്കൊപ്പം ദുബായിലാണ് താമസമാക്കിയിരിക്കുന്നത്. ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ താരം പരസ്യ ചിത്രങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 

അഞ്ചാം വയസ്സിൽ പീഡിയാഷുവറിന്റെ പരസ്യത്തിലൂടെയാണ് ഐസിൻ മോഡലിങ് രംഗത്ത് തിരിച്ചെത്തിയത്. ഇപ്പോള്‍ നിരവധി പ്രഫഷണല്‍ പരസ്യ ഏജന്‍സികളുമായി കരാറുള്ള സൂപ്പർ മോഡലായി ഐസിന്‍ ഹാഷ് മാറിക്കഴിഞ്ഞു. യുഎഇയുടെ ദേശീയ ദിനത്തിലും ദുബായ് ടൂറിസം പരസ്യങ്ങളിലും ദുബായ്, അബുദാബി, ഗവന്റുകളുടെ പരസ്യങ്ങളിലും സ്ഥിരസാന്നിധ്യമാണ് ഈ കുട്ടി മോഡൽ. മക് ഡോണൽഡ്സ്, കിൻഡർ ജോയ്, ഫോക്സ് വാഗൻ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെയ്, ഹൈൻസ് തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്നാണ് അറിയപ്പെടുന്നത്. 

ദുബായിൽ സോഷ്യൽ മീഡിയ മാനേജരായ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാർഥിയാണ്. സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷ്.

English summary: Nizhal movie fame Izin Hash debut in hollywood movie

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA