കടയിൽ ആളില്ല എന്ന് കരുതി കള്ളത്തരം കാണിക്കാൻ ഞങ്ങളില്ല; പിള്ളേര് മാസ്സാണ്

HIGHLIGHTS
  • പണമെടുത്ത് കടയിലെ സിസിടിവിയിലേയ്ക്ക് കാണിക്കുകയാണ്
two-trustworthy-kids-show-banknotes-to-camera-while-shopkeeper-is-away
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

വളരെ ചെറിയ പ്രായത്തിൽ തന്നെ വേണ്ട ഗുണങ്ങളിൽ ഒന്നാണ് സത്യസന്ധത. മറ്റുള്ളവരുടെ വസ്തുക്കൾ എടുക്കുമ്പോൾ അത് അവരുടെ അനുവാദത്തോടെ മാത്രമായിരിക്കണമെന്ന് പഠിച്ച കുട്ടി സത്യസന്ധതയുടെ ആദ്യ പാഠമാണ് പഠിക്കുന്നത്. അത്തരത്തിൽ  സത്യസന്ധരായ രണ്ടു കുരുന്നുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു കടയിൽ എത്തിയതാണ് ഈ രണ്ട്  സഹോദരന്മാർ. അവർ കടയിലെത്തിയപ്പോൾ കടയുടമ അവിടെയുണ്ടായിരിരുന്നില്ല. എന്നാൽ തങ്ങൾ കടയിൽ നിന്നും എടുക്കാൻ പോകുന്ന പാനീയത്തിന്റെ പണം ആദ്യം തന്നെ മേശപ്പുറത്തുവയ്ക്കുകയാണ് ഒരു കുട്ടി. ഉടൻ തന്നെ മറ്റേ കുട്ടി ആ പണമെടുത്ത് കടയിലെ സിസിടിവിയിലേയ്ക്ക് കാണിക്കുകയാണ്. 20 യുവാൻ വെച്ചിട്ടുണ്ടെന്നും പറയുന്നു. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ കടയിൽ നിന്നുള്ള  ഈ വിഡിയോ വൈറലാണിപ്പോൾ.

തുടർന്ന് രണ്ടാളും കടയ്ക്കുള്ളിലേയ്ക്ക് കടന്ന് തങ്ങൾക്കാവശ്യമായ രണ്ട് കവർ ചായ എടുക്കുകയാണ്. തിരികെ എത്തി തങ്ങൾ എടുത്ത ചായയുടെ കവർ സിസിടിവിയിലേയ്ക്ക് കാണിച്ചു. പീന്നീട് മേശവലിപ്പ് തുറന്ന്  20 യുവാൻ വച്ചതിന്റെ ബാക്കി ചില്ലറ തിരികെ എടുത്തു, എന്നിട്ട് വളരെ വ്യക്തമായി രണ്ട് കവർ ചായ എടുത്തുവെന്നും പണം വച്ചിട്ടുണ്ടെന്നും പറയുകയാണ്. അവിടെ നിന്നും ഇറങ്ങുമ്പോൾ ഉടമസ്ഥനില്ലാതിരുന്ന ആ കടയുടെ ഷട്ടർ വലിച്ചടയ്ക്കാനും ഇരുവരും മറന്നില്ല. 

ഈ കുട്ടികളുടെ സത്യസന്ധതയെ വാഴ്ത്തുകയാണ് സോഷ്യൽ ലോകം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങൾ ചെയ്ത ഈ കുരുന്നുകൾ  ഇന്നത്തെ യുവ തലമുറയ്ക്ക് മാതൃകയാണെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഇത്ര അച്ചടക്കത്തോടും സത്യസന്ധതയോടും  ഈ കുട്ടികളെ വളർത്തിയ മാതാപിതാക്കൾക്കും അവരുടെ അധ്യാപകർക്കുമുള്ള അഭിന്ദനങ്ങൾ കൊണ്ടു നിറയുകയാണ് വിഡിയോയ്ക്ക് താഴെ.

English summary: Two trustworthy kids show banknotes to camera while shopkeeper is away

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA