വണ്ടി കഴുകാൻ ഒരു ഹെൽപ്പിന് വിളിച്ചതാ, അവസാനം അവനെ വാട്ടർ സർവീസ് ചെയ്ത് എടുക്കേണ്ടിവന്നു

HIGHLIGHTS
  • കാറ് കഴുകുന്നതൊക്കെ മാറ്റിവച്ച് വെള്ളത്തിൽ കളിയോടുകളിയാണ്
serial-actor-jishin-mohan-post-a-funny-video-of-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. അച്ഛൻ ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തന്റെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷിനും പലകുറി തുറന്നു സമ്മതിച്ചതാണ്.  സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ജിഷിൻ തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ മകന്റെ ഒരു രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിൻ. കാറ് കഴുകാനായി മകനെ സഹായത്തിന് വിളിച്ചതാണ് അച്ഛൻ. പക്ഷേ ജിയാനാകട്ടെ കാറ് കഴുകുന്നതൊക്കെ മാറ്റിവച്ച് വെള്ളത്തിൽ കളിയോടുകളിയാണ്. കാർ മാറ്റിൽ വെള്ളം നിറച്ച് അതിൽ നീന്തുകയാണ് കക്ഷി. ‘വണ്ടി കഴുകാൻ ഒരു ഹെൽപ്പിന് വിളിച്ചതാ. അവസാനം അവനെ വാട്ടർ സർവീസ് ചെയ്ത് എടുക്കേണ്ടി വന്നു്’  എന്ന രസകരമായ കുറിപ്പോെടയാണ് ഈ കുറുമ്പന്റെ വിഡിയോ ജിഷിൻ പങ്കുവച്ചത്. നിരവധിപ്പേരാണ് ഈ കുസൃതിക്കുടുക്കയുടെ വിഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയത്

English summary; Serial actor Jishin Mohan post a funny video of son

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA