ഓണവേഷത്തിൽ തിളങ്ങി വൃദ്ധിക്കുട്ടി; ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കുട്ടിത്താരം

HIGHLIGHTS
  • ട്രഡീഷണൽ ലുക്കില്‍ എത്തിയിരിക്കുകയാണ് വൃദ്ധിക്കുട്ടി
vriddhi-vishal-post--photos-in-onam-outfits
വൃദ്ധി വിശാൽ
SHARE

മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’  എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധിക്കുട്ടി. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ  ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു.

ഇപ്പോഴിതാ പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണൽ ലുക്കിലെത്തിയിരിക്കുകയാണ് വൃദ്ധിക്കുട്ടി. ഓണവേഷത്തിലെത്തിയ കുറച്ച് ക്യൂട്ട് ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ കുട്ടിത്താരം പങ്കുവച്ചിരിക്കുന്നത്.  

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ താരമായത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.

English summary: Vriddhi Vishal post photos in Onam outfit

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA