'കുഞ്ഞു തൈമൂറിന്റെ സ്പെഷൽ ഭക്ഷണം ഇതാണ്' ; ചിത്രവുമായി കരീന

HIGHLIGHTS
  • പല നിറങ്ങളിലുള്ള ഭക്ഷണത്തിന്റെ ചിത്രമാണ് കരീന പോസ്റ്റു ചെയ്‌തിരിക്കുന്നത്‌
kareena-kapoor-share-photo-of-nutrition-food-for-taimur
ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം
SHARE

അമ്മമാരെ  സംബന്ധിച്ച് ഏറ്റവും പ്രധാനം കുട്ടികളുടെ ആരോഗ്യമാണ്. ബോളിവുഡ് താരം കരീന കപൂറും  ഈ കാര്യത്തിൽ വ്യത്യസ്തയല്ല. കരീന ഒരു മികച്ച നടി മാത്രമല്ല കുട്ടികളുടെ  ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ള ഒരു അമ്മ കൂടിയാണെന്നും പറയാം. 

നാലു വയസുകാരനായ തന്റെ മകൻ തൈമൂറിനായുള്ള ഭക്ഷണം നിറച്ച പാത്രത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുകയാണ് താരം. പോഷകങ്ങളടങ്ങിയ പല നിറങ്ങളിലുള്ള ഭക്ഷണത്തിന്റെ ചിത്രമാണ് കരീന പോസ്റ്റു ചെയ്‌തിരിക്കുന്നത്‌. മുറിച്ച വാഴപ്പഴം, പപ്പായ, ആപ്പിൾ എന്നിവയാണ് പാത്രത്തിലുള്ളത്.

kareena-kapoor-share-photo-of-nutrition-food-for-taimur1
ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

തൈമൂറിന്റെ പ്ലേറ്റ് എപ്പോഴും ഫുൾ ആണെന്ന് കരീന പറയുന്നു. തൈമൂറിന്റെ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണത്തിന്റെ ചിത്രം കരീന പങ്കു വയ്ക്കുന്നത് ഇതാദ്യമല്ല. പച്ചക്കറികൾ നിറഞ്ഞ, തൈമൂറിന്റെ ഭക്ഷണ പ്ലേറ്റിന്റെ ചിത്രം കരീന മുൻപും പങ്കുവച്ചിട്ടുണ്ട്. 

പോഷകങ്ങൾ പ്രധാനം

കുട്ടികൾക്ക് ആരോഗ്യവും ശക്തിയും ലഭിക്കാൻ പോഷകങ്ങൾ വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലം ചെറുപ്പത്തിലേ ശീലമാക്കിയാൽ ജീവിതകാലം മുഴുവൻ അവർ അത് പിന്തുടരും.

കുട്ടികൾക്ക് വ്യത്യസ്‌തയിനവും പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. ആരോഗ്യകരമായ കൊഴുപ്പുകൾ, നട്സ്, സീഡ്‌സ്, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, തവിടെണ്ണ, ഒമേഗ 3 അടങ്ങിയ ഫിഷ് ഓയിൽ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പായ്ക്കറ്റ് ഫുഡ് ഒഴിവാക്കി വീട്ടിൽ തയാറാക്കുന്ന ഭക്ഷണം കുട്ടികൾക്കു നൽകാം. 

നിങ്ങളുടെ വീട്ടിൽ, അടുക്കളയിൽ എന്തൊക്കെയാണുള്ളത് എന്നത് ഏറെ പ്രധാനമാണ്. കാരണം കൊഴുപ്പും മധുരവും കൂടുതൽ അടങ്ങിയ സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്കും എല്ലാമാണ് ഉള്ളതെങ്കിൽ നിങ്ങളുടെ കുട്ടിയും അത് തന്നെ കഴിക്കും. എന്നാൽ മധുരവും കൊഴുപ്പും എല്ലാം കുറഞ്ഞ ഭക്ഷണങ്ങളും പഴങ്ങളുമാണ് ഉള്ളതെങ്കിലോ? തീർച്ചയായും കുട്ടികൾ അതേ കഴിക്കൂ. 

നാം തെരഞ്ഞെടുക്കുന്ന ഭക്ഷണം നമ്മുടെ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഒഴിവാക്കി പോഷകങ്ങൾ നിറഞ്ഞ ആരോഗ്യഭക്ഷണം ശീലമാക്കാം. പഴങ്ങളും പച്ചക്കറികളും കൊണ്ട് കുട്ടിയുടെ ഭക്ഷണപ്പാത്രം നിറയ്ക്കാം. അവർ ആരോഗ്യത്തോടെ വളരട്ടെ. കരീനയും പറയുന്നത് ഇതു തന്നെ.

English summary: Kareena Kapoor share photo of nutrition food for son Taimur

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA