ADVERTISEMENT

ഒലിവേരയ്ക്ക് വെറും രണ്ട് വയസ്സുള്ളപ്പോൾ ഒരു നക്ഷത്രം വേണമെന്ന ആവശ്യവുമായി അവൾ അമ്മയ്ക്കരികിലെത്തി. അമ്മ സിൽമയാകട്ടെ മകൾക്ക് നക്ഷത്ര കളിപ്പാട്ടങ്ങളും സമ്മാനിച്ചു. എന്നാൽ മകൾക്ക് വേണ്ടത് ആ കളിപ്പാട്ടങ്ങളല്ലെന്നും ആകാശത്തു കാണുന്ന യഥാർഥ നക്ഷത്രമായിരുന്നെന്നും ആ അമ്മയ്ക്ക് പിന്നീടാണ് മനസിലായത്. ഇപ്പോൾ എട്ട് വയസ്സുള്ള ഒലിവേര അറിയപ്പെടുന്നത് ഏഴ് ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയെന്നാണ്. ബ്രസീലിലെ അലഗോവാസിലാണ് നിക്കോളിൻ ഒലിവേര എന്ന കുഞ്ഞു ജ്യോതിശാസ്ത്ര താമസിക്കുന്നത്. ‘എനിക്ക് എല്ലാ നക്ഷത്രങ്ങളെയും ഇഷ്ടമാണ്, പക്ഷേ ആകർഷകമായ ഛിന്നഗ്രഹങ്ങളെയാണ് ഞാൻ കണ്ടെത്തുന്നത്’ ഒലിവേര പറയുന്നു. 

നാസ അംഗമായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര പദ്ധതിയായ ആസ്റ്ററോയിഡ് ഹണ്ടിന് ഈ മിടുക്കി കണ്ടെത്തി കൊടുത്തത് ഏഴ് ഛിന്നഗ്രഹങ്ങളെയാണ്. ഏഴ് ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്ത് സഞ്ചരിക്കുന്നതായി സോഫ്റ്റ്​വെയറിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.

ഈ ചെറുപ്രായത്തിൽ ഒലിവേര സ്വന്തം ജന്മനാടായ മാസിസിലെ സ്കൂളുകളിൽ ജ്യോതിശാസ്ത്രക്കെപ്പറ്റി പ്രഭാഷണങ്ങൾ നടത്താറുണ്ട്. അടുത്തിടെ, ബ്രസീലിയൻ സയൻസ്  ടെക്നോളജി ഇന്നൊവേഷൻ മന്ത്രാലയം  നടത്തിയ ജ്യോതിശാസ്ത്രവും എയറോനോട്ടിക്സും സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിലും പ്രഭാഷണം നടത്തിയിരുന്നു. അലാഗോസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രമായ സെൻട്രോ ഡി എസ്റ്റുഡോസ് ആസ്ട്രോണമിക്കോ ഡി അലഗോവാസ്  (CEAAL) ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒലിവേര.

ആറാമത്തെ വയസ്സിൽ, സിയാൽ(CEAAL) നടത്തിയ ഒരു കോഴ്‌സിൽ ഒലിവേര പങ്കെടുത്തിരുന്നു. എല്ലാ ക്ലാസുകളിലും പങ്കെടുത്ത് പരീക്ഷയെഴുതി ആറുവയസ്സുള്ള സിയാൽ അംഗം എന്ന അപൂർവമായ നേട്ടവും ഈ മിടുക്കി കൈവരിച്ചു. ഇപ്പോൾ നടക്കുന്ന പ്രഭാഷണളൊക്കെ ഓൺലൈനിലായതിനാൽ നീണ്ട പ്രഭാഷണങ്ങൾ ഈ കുഞ്ഞു പ്രായത്തിൽ വിരസമായി തുടങ്ങി. അതിനാൽ താൽക്കാലികമായി അതൊക്കെ നിർത്തിവച്ചതായി ഒലിവേരയുടെ അമ്മ പറയുന്നു. എന്നാൽ തന്റെ ഇഷ്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനായി സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട് ഈ മിടുക്കി.

തന്റെ ചാനലില്‍ വലിയ പ്രൊഫസർമാരെ ചർച്ചകൾക്കായി ക്ഷണിക്കുന്നു. ചാനലിന് ആയിരത്തിലധികം സബ്‌സ്‌ക്രൈബർമാരും, ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 6000 ൽ അധികം ഫോളോവേഴ്‌സും ഉണ്ട്. വലുതാകുമ്പോൾ ഒരു എയ്റോസ്പെയ്സ് എഞ്ചിനീയറായി പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരെ എത്തിക്കുന്ന റോക്കറ്റുകൾ നിർമ്മിക്കണമെന്നാണ്  ഈ കൊച്ചുമിടുക്കിയുടെ സ്വപ്നം.

English summary : Nicole Oliveira eight year old astronomer discovered seven asteroids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com