ADVERTISEMENT

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ  മീരാബായ് ചാനു ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമാണ്. സ്‌ത്രീകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളി നേടിയത്.

 

ഇന്ത്യ മുഴുവൻ ഈ കായികതാരത്തെ അഭിന്ദനങ്ങൾ കൊണ്ടു മൂടുന്നതിനിടയിൽ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മീരാബായ് ചാനു. ടോക്കിയോ ഒളിംപിക്സിലെ തന്റെ പ്രകടനം അനുകരിക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വിഡിയോയായിരുന്നു അത്. പെൺകുട്ടിയുടെ പുറകിലുള്ള ടെലിവിഷനിൽ മീരാബായ് ചാനുവിന്റെ യഥാർത്ഥ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. വൈറൽ പോസ്റ്റ് പങ്കിട്ട് ചാനു ഇങ്ങനെ കുറിച്ചു‘വളരെ മനോഹരം. ഇത് ഇഷ്ടപ്പെട്ടു’

 

വെയ്റ്റ് ലിഫ്റ്ററും കോമൺ‌വെൽത്ത് ഗെയിമിലെ സ്വർണ്ണ മെഡൽ ജേതാവുമായ സതീഷ് ശിവലിംഗം വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചതിങ്ങനെയാണ് ‘ജൂനിയർ മീരാബായ് ചാനു.. ഇതാണ് പ്രചോദനം’.  മീരാബായ് ചാനുവിനെപ്പോലെ ഈ കുട്ടിത്താരവും സമൂഹമാധ്യമങ്ങളിൽ താരമാകുകയാണിപ്പോൾ. നിരവധിപ്പേർ ഈ മിടുക്കിയുടെ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. 

 

English summary : Mirabai Chanu sahre a video of young fan imitating her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com