‘ആ ക്ലാപ്പ് കണ്ടപ്പോ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി’ : കുഞ്ഞു പാർഥിവിന്റെ പാട്ടിൽ മയങ്ങി ഹരീഷ് ശിവരാമകൃഷ്ൺ

HIGHLIGHTS
  • ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുകളുടെ കടുത്ത ആരാധകനാണ് പാർഥിവ്
singer-harish-sivaramakrishnan-share-a-video-of-little-parthiv
SHARE

എന്തു രസാ കാണാൻ... ആരാ ഈ കുഞ്ഞു എന്ന് അറീല്ല... ആ ക്ലാപ്പ് ചെയ്യുന്നത് കണ്ടപ്പൊഴാ ശെരിക്കും കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിയത്. ഒരു കുഞ്ഞു പാട്ടുകാരന്റെ വിഡിയോ പങ്കുവച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ൺ പങ്കുവച്ച കുറിപ്പാണിത്. തന്റെ സൈക്കിളിന്റെ ഹാൻ‍‍ഡിൽ മൈക്കാക്കി വീട്ടുമുറ്റത്തു നിന്നു തകർത്തു പാടുകയാണ് പാർഥിവ്  എന്ന മൂന്നു വയസുകാരൻ. സമൂഹമാധ്യമങ്ങളിൽ ഈ കുട്ടി ഗായകന്റെ പാട്ട് വൈറലായതിനെ തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അദ്ദേഹം പങ്കുവച്ച കുഞ്ഞു പാർഥിവിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു.

ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ ‘തങ്കത്തിങ്കൾകിളിയായ് കുറുകാം’ എന്ന പാട്ടാണ് പാർഥിവ് ഹരീഷ് ശിവരാമകൃഷ്ണന്റെ ശൈലിയിൽ പാടുന്നത്. പാട്ടിനിടയില്‍ ഹരീഷ് ശിവരാമകൃഷ്ണ്‍ ഇരു കൈകളും ഉയർത്തി ക്ലാപ്പ് ചെയ്യുന്ന ആ രംഗം അതുപോലെ പകർത്തിയിരിക്കുകയാണ് കു‍ഞ്ഞു പാർഥിവ്. ആ കയ്യടിയാണ് അദ്ദേഹത്തെ ആകർഷിച്ചതും.  

ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുകളുടെ കടുത്ത ആരാധകനാണ് പാർഥിവ്. അദ്ദേഹത്തിന്റെ വിഡിയോകൾ കാണാൻ വലിയ ഇഷ്ടവുമാണ്, അങ്ങനെ വിഡിയോകൾ കണ്ട് തനിയെ പഠിച്ചതാണ് പാട്ട്. പാട്ടുകൾ ഏറെ ഇഷ്ടമായ പാർഥിക്കുട്ടന് ഉറങ്ങാൻ പാട്ട് മസ്റ്റാണ്. അമ്മ പാടുകയോ മൊബൈലിൽ പാട്ടുവയ്ക്കുകയോ ചെയ്താണ് ഉറക്കം.  മനോരമ ഓൺലൈനിലെ സീനിയർ ഡിസൈനറായ കെ.എൻ.അരുണിന്റെയും ശ്രുതി കൃഷ്ണയുടേയും മകനാണ് പാർഥിവ്. ചേട്ടൻ വസുദേവ് കെ എ. കോതമംഗലമാണ് സ്വദേശം.

English summary:  Singer Harish Sivaramakrishnan share a video of little Parthiv

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA