ADVERTISEMENT

ഇത്തവണ ടോക്യോയിൽ നടക്കുന്ന ഒളിംപിക്സ് മത്സരങ്ങളുടെ പ്രധാന പ്രേക്ഷകർ  കൊച്ചുകുട്ടികൾ തന്നെയാണ്. വിവിധ മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനങ്ങൾ അതുപോലെ അനുകരിക്കുന്ന  ധാരാളം  കുരുന്നുകളുടെ ദൃശ്യങ്ങളും  പുറത്തുവരുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് യുകെയിലെ ഹാൾവെല്ലിൽ  നിന്നുള്ള രണ്ടുവയസ്സുകാരൻ മാവെറിക്കിന്റെ പ്രകടനം. ബാലൻസിങ് സൈക്കിളിൽ തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഈ കൊച്ചുമിടുക്കൻ കാഴ്ചവെച്ചിരിക്കുന്നത്. 

 

വീൽഡൺ ഓഫ് ഡോർ സെന്ററിൽ ഒരുക്കിയിരിക്കുന്ന  പ്രത്യേക റോഡിലാണ് മാവെറിക് തകർപ്പൻ അഭ്യാസം കാഴ്ചവയ്ക്കുന്നത്. കയറ്റമുള്ള ഭാഗങ്ങൾ ചവിട്ടി നീങ്ങാനുള്ള  ഉള്ള ശക്തി ഇല്ലാത്തതിനാൽ കുഞ്ഞിക്കാലുകൾ ഉപയോഗിച്ച് നടന്നാണ് ചെറിയ കുന്നുകളുടെ മുകളിലേക്ക് എത്തുന്നത്. എന്നാൽ ഇറക്കം ഒക്കെ മാവെറിക്കിന് സിംപിളാണ്. അനായാസമായി ബാലൻസ് ചെയ്ത് കൃത്യമായി അടുത്ത പോയിന്റ് വരെ എത്തും. 

 

വശങ്ങളിലെ ബാരിക്കേഡുകളിലും ഓഫ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തും  തട്ടുകയോ വീഴുകയോ ചെയ്യാതെ പ്രൊഫഷണൽ  സൈക്കിളിസ്റ്റിനെ പോലെയാണ്  കുരുന്നിന്റെ പ്രകടനം. അമ്മയായ ലൂസി ഹോപ്സ്കിൻസാണ് മകന്റെ സൈക്കിൾ അഭ്യാസത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒളിംപിക്സിൽ ടോം പിഡ്കോക്ക് നടത്തിയ പ്രകടനം കണ്ടതാണ് മാവെറിക്കിന് പ്രചോദനമായത്. 

 

സഹോദരങ്ങൾക്കൊപ്പം ഒരു കൗതുകത്തിനു വേണ്ടിയാണ് മാവെറിക്കിനും സൈക്കിൾ നൽകിയത്. എന്നാൽ അവന്റെ അസാമാന്യ പ്രകടനം കണ്ട് അക്ഷരാർത്ഥത്തിൽ ലൂസിയും അദ്​ഭുതപ്പെട്ടുപോവുകയായിരുന്നു. സൈക്കിൾ ബാലൻസിങ്  ഇഷ്ടപ്പെട്ടതിനാൽ കുഞ്ഞു മാവെറിക്ക് ഓഫ് റോഡ് സെന്ററിൽ ഏറെ സമയം ചില വിട്ടിരുന്നു. സൈക്കിളിങ് ഏറെ ആസ്വദിച്ചെങ്കിലും പിറ്റേന്ന് പാവം മാവെറിക്കിന് കാലു വേദനിച്ചതായും  ലൂസി പറയുന്നു.

 

English summary: Tom pidcock two old races on balance bike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com