ADVERTISEMENT

നടൻ ജോജുവിന്റെ മകൾ സാറയെന്ന പാത്തുവിന് സമൂഹമാധ്യമത്തിൽ പപ്പയോളം തന്നെ ആരാധകരുണ്ട്  പലതവണ മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ പാത്തു എത്തിയിട്ടുണ്ട്.  ഇപ്പോഴിതാ  മനോഹരമായ പാട്ടുമായെത്തിയിരിക്കുകയാണ് പാത്തു. മൂന്നാംപക്കം എന്ന സിനിമയിൽ ജി വേണുഗോപാൽ പാടിയ ‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം’ എന്ന ഗാനമാണ് അതിമനോഹരമായി പാത്തു പാടുന്നത്. ‘എന്റെ പാത്തു’ എന്ന കുറിപ്പോടെ ജോജു പങ്കുവച്ച ഈ വിഡിയോയ്ക്ക് സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ ഇഷ്ടമറിയിച്ചെത്തി.  

 

എത്ര രസമായിട്ടാണ് പാത്തു പാടുന്നതെന്നും വലുതാകുമ്പോൾ അറിയപ്പെടുന്ന ഗായികയായി തീരട്ടെയെന്നുമൊക്കെയാണ് ഈ പാട്ട് വിഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ. നിരവധിപ്പേരാണ് പാത്തുവിന് ആശംസകളുമായി എത്തിയത്.

മുൻപ് ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ യേശുദാസ് പാടിയ‘ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം’ എന്ന ഗാനം പാത്തുവും ജോജുവും ചേർന്ന് പാടുന്ന വിഡിയോയും പങ്കുവച്ചിരുന്നു താരം. ആ വിഡിയോയിൽ പാടി കഴിഞ്ഞ മകളോട് ‘കുട്ടി നന്നായി പാടുന്നുണ്ടല്ലോ’യെന്ന് അഭിമാനപൂർവം ജോജു ചോദിക്കുന്നത് കാണാം. മറുപടിയായി പപ്പയുടെ കവിളിലൊരു മുത്തം നൽകുകയാണ് കൊച്ചുഗായിക. പാട്ട് കേട്ട് നിരവധിപ്പേരാണ് പാത്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ കമന്റുകളുമായി എത്തിയത്

 

പാടറിയെ പഠിപ്പറിയെ’ എന്ന തമിഴ് ഗാനം പാത്തു അതിമനോഹരമായി പാടുന്ന മറ്റൊരു വിഡിയോയും ജോജു പോസ്റ്റ് ചെയ്തിട്ടുണ്ട്. പാത്തുവിനെ കൂടാതെ  ഇയാൻ, ഇവാൻ എന്ന രണ്ട് ആൺകുട്ടികൾ കൂടെ ജോജുവിനുണ്ട്. അവരുടെ പാട്ടുകളും ജോജു പോസ്റ്റ് ചെയ്യാറുണ്ട്. മക്കളുടെ പാട്ടുകളും വിശേഷങ്ങളും അഭിമാനപൂർവം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി പങ്കുവച്ച ഈ വിഡിയോകളും ശ്രദ്ധേയമാകുകയാണ്.

 

English summary; Joju George share singing video of daughter Sara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com