ADVERTISEMENT

ടെന്നീസ് താരം സാനിയ തന്‍റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകന്റെ ചിത്രങ്ങളും വിഡിയോയുമൊക്ക  സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതിൽ സാനിയ മിർസ മടി കാണിക്കാറില്ല. സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്‍റേയും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന് അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്.  ഇപ്പോഴിതാ  മകനുമൊത്തുള്ള രസകരമായൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സാനിയ. 

മകനും മകന്റെ സൂപ്പർ ഹീറോകൾക്കും നടുവിലിരിക്കുകയാണ് സാനിയ. എത്ര സൂപ്പർ ഹീറോകളെ കിട്ടിയാലാണ് ഇസ്സിക്കു മതിയാകുകയെന്നാണ് സാനിയ ചോദിക്കുന്നത്. ‘തും ദോനോംനെ മിൽക്കേ ജാന് മേരെ ലേലി’ എന്ന പാട്ടിനൊത്തുള്ള സാനിയയുടെ അഭിനയവും ഇസാന്റെ ഭാവവുമൊക്കെ തകർപ്പനായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബ് മാലിക്കും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇഷാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം.

English summary : Sania Mirza share a funny video with son Izhaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com