കുട്ടിമണിയുടെ ആദ്യ ഗുരു; കുഞ്ഞാവയെ മടിയിൽ കിടത്തി റിമിക്കൊച്ചമ്മയുടെ പാട്ട് പരിശീലനം– വിഡിയോ

HIGHLIGHTS
  • റിമിയുടെ സഹോദരി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി
imi-tomy-share-a-singing-practice-video-with-kuttimani
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കുട്ടിമണിയെ മടിയിൽ കിടത്തി പാട്ട് പരിശീലനം നടത്തുന്ന ഒരു വിഡിയോയാണ് റിമി ടോമി  ഇത്തവണ പങ്കുവച്ചിരിക്കുന്നത്. റിമിക്കൊച്ചമ്മ കുഞ്ഞാവയെ നോക്കി പാട്ട് പരിശീലിക്കുമ്പോള്‍ അതുകേട്ടങ്ങനെ ആസ്വദിച്ച് കിടപ്പാണ് കക്ഷി. പാട്ട് കേട്ട് കൗതുകപൂർവം പാട്ടുകാരിയെ നോക്കുകയാണ് കുട്ടിമണി. ‘എന്റെ കുട്ടിമണിപ്പെണ്ണ്’ എന്ന കുറിപ്പോടെയാണ്  റിമി വിഡിയോ പങ്കുവച്ചത്. കുഞ്ഞ് പാട്ട് കേട്ട് വളരെട്ടെയെന്നും കുട്ടിമണിയുടെ ആദ്യ ഗുരുവാണെന്നുമൊക്കെയാണ് ഈ ക്യൂട്ട് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ.

റിമിയുടെ സഹോദരി റീനുവിന്റെ ഇളയ മകളാണ് കുട്ടിമണി എന്നു വിളിപ്പേപേരുള്ള  ഇസബെൽ. കഴിഞ്ഞ വർഷം ഡിസംബറിലാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്. കുട്ടിമണിയുടെ മമോദീസയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ റിമിയും മുക്തയും പങ്കുവച്ചിരുന്നു. കുട്ടിമണിയുടെ ചേട്ടനാണ് റിമിയുടെ വിഡിയോകളിൽ കണ്മണിയ്ക്കൊപ്പം സ്ഥിരം കാണാറുള്ള കുട്ടാപ്പി.

നേരത്തെയും കുട്ടിമണിയ്ക്കരികിലിരുന്നു പാട്ട് പരിശീലിക്കുന്ന തന്റെ വിഡിയോ റിമി പങ്കുവച്ചിട്ടുണ്ട്. ഇത്ര ചെറുപ്പത്തിലേ തന്നെ കുഞ്ഞാവയെ പാട്ടു പഠിപ്പിക്കുകയാണോയെന്നാണ് അന്ന് പലരും കമന്റുകളിലൂടെ റിമിയോട് ചോദിച്ചത്. 

English summary: Rimi Tomy share a singing practice video with Kuttimani 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA