സഹോദരിക്ക് ക്യാൻസർ: പണം സ്വരൂപിക്കാൻ വഴിയരികിൽ കച്ചവടവുമായി 10 വയസ്സുകാരൻ

HIGHLIGHTS
  • രണ്ട് വർഷം മുമ്പാണ് മസ്തിഷ്ക അർബുദം കണ്ടെത്തിയത്
ten-year-old-boy-sells-bird-food-to-raise-money-for-cancer-affected-sister
ചിത്രത്തിന് കടപ്പാട് ; ട്വിറ്റർ
SHARE

ബ്രെയിൻ കാൻസർ ബാധിതനായ തന്റെ പന്ത്രണ്ട് വയസ്സുള്ള സഹോദരിക്ക് വേണ്ടി  പണം സ്വരൂപിക്കാൻ 10 വയസ്സുകാരൻ വഴിയരികിൽ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള സെയ്ദ് അസീസ്  എന്ന ബാലനാണ് സഹോദരിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഇറങ്ങിയത്.

സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് രണ്ട് വർഷം മുമ്പാണ് മസ്തിഷ്ക അർബുദം കണ്ടെത്തിയത്. ആശുപത്രി ചെലവുകൾ താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടുന്നത് കണ്ട് സെയ്ദ് അമ്മ ബിൽക്കെസ് ബീഗത്തിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡരികിൽ ഒരു ബെഞ്ച് സ്ഥാപിച്ചാണ് സെയ്ദ് പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നത്. 

സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തെലങ്കാന സർക്കാരിൽ നിന്നും റേഡിയോ തെറാപ്പി ഇവർക്ക് പണം ലഭിച്ചിരുന്നു. മറ്റ് സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നും  പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നതിൽ നിന്നു ലഭിക്കുന്ന പണം സക്കീനയുടെ മരുന്നുകൾക്ക് മാത്രമേ തികയുകയുള്ളൂവെന്നും ബിൽക്കെസ് ബീഗ പറയുന്നു. എം‌ആർ‌ഐ, എക്സ്-റേ, രക്തപരിശോധന എന്നിവയുൾപ്പെടെയുള്ള മറ്റ് ഡയഗ്നോസ്റ്റിക് ചെലവുകളും വഹിക്കാൻ ബുദ്ധിമുട്ടുകയാണീ കുടുംബം. മകളെ രക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന് സഹായിക്കണമെന്ന് അഭ്യർഥിക്കുകയാണ് ഈ അമ്മ.

English summary : Ten year old boy sells bird food to raise money for cancer affected sister 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA