ഈ കൂടിച്ചേരലിന് സ്വർണ്ണപ്പകിട്ട്: ഗോൾഡ് മെഡലുമായി നാട്ടിൽ മടങ്ങിയ ഒളിമ്പ്യന് സർപ്രൈസ് നൽകി കുടുംബം

HIGHLIGHTS
  • മകളെ വിറ്റ്‌ലോക്ക് വാരിപ്പുണരുന്നതും ദൃശ്യത്തിൽ കാണാം
olympics-reunion-max-whitlock-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഒളിമ്പിക്സിൽ മൂന്നാംതവണയും സ്വർണ്ണ മെഡൽ നേടിയാണ് ബ്രിട്ടന്റെ അഭിമാന താരമായ മാക്സ് വിറ്റ്‌ലോക്ക് നാട്ടിലേക്ക് മടങ്ങിയത്. ജിംനാസ്റ്റിക്സ് മത്സരങ്ങളിലെ പൊമ്മൽ ഹോഴ്സ് വിഭാഗത്തിലാണ് വിറ്റ്‌ലോക്ക്  സ്വർണം നേടിയത്. സുവർണ്ണ നേട്ടവുമായി വിറ്റ്ലോക്ക് യുകെയിലെ ഹീത്രോ വിമാനത്താവളത്തിൽ വന്നിറങ്ങിയ നിമിഷങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിറ്റ്‌ലോക്കിന് ഗംഭീര സർപ്രൈസ് തന്നെയാണ് കുടുംബം വിമാനതാവളത്തിൽ ഒരുക്കിയത്. 

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഒളിമ്പിക്സ് താരങ്ങൾക്ക് ഇത്തവണ കുടുംബത്തെ ടോക്കിയോയിലേക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. തന്റെ സുവർണ്ണ നേട്ടത്തിന് സാക്ഷികളാകാൻ ഭാര്യയും മകളും അടുത്തില്ലാതെ വിഷമിച്ചിരുന്ന വിറ്റ്‌ലോക്കിനെ എയർപോർട്ടിൽ നേരിട്ടെത്തിയാണ് കുടുംബം ഞെട്ടിച്ചത്. അപ്രതീക്ഷിതമായി  ഭാര്യ ലിയയേയും മകൾ വില്ലോയേയും എയർപോർട്ടിൽ കണ്ട വിറ്റ്‌ലോക്ക് അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു.  അരികിലേക്ക് ഓടിയെത്തിയ മകളെ വിറ്റ്‌ലോക്ക് വാരിപ്പുണരുന്നതും ദൃശ്യത്തിൽ കാണാം. 

വിറ്റ്‌ലോക്ക് തന്നെയാണ് ഈ കൂടിച്ചേരലിന്റെ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചത്. ഏറെ മനോഹരമായനിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വിറ്റ്‌ലോക്ക് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച നേട്ടം കരസ്ഥമാക്കിയ ശേഷം  കുടുംബത്തിനൊപ്പം ചേർന്നതിന്റെ സന്തോഷവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയുന്നുണ്ട്. 20 ലക്ഷത്തിൽപ്പരം ആളുകളാണ് മനം നിറയ്ക്കുന്ന ഈ വിഡിയോ ഇതിനോടകം കണ്ടത്.

English summary: Olympics reunion Max Whitlock-Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA