ADVERTISEMENT

രണ്ടു വയസ്സ് എന്നാൽ അക്കങ്ങളും അക്ഷരങ്ങളുമൊക്കെ കണ്ടും കേട്ടും പഠിക്കുന്ന പ്രായമാണ്. എന്നാൽ ഡീൻ യൂസഫ്സാദേ എന്ന സിയാറ്റിൽ സ്വദേശിയായ രണ്ടര വയസ്സുകാരൻ കൂട്ടുകൂടിയിരിക്കുന്നത് ദിനോസറുകളോടാണ്. ബനാന എന്ന് കൃത്യമായി പറയാൻ ഇപ്പോഴും ഡീനിന് അറിയില്ല. എന്നാൽ മുതിർന്നവർക്ക് പോലും പറയാൻ പ്രയാസമായ ബ്രാക്കിയോസോറസ് പോലെയുള്ള ദിനോസർ ഇനങ്ങളുടെയെല്ലാം പേര് സ്പഷ്ടമായി തന്നെ ഈ മിടുക്കർ പറയും. 

 

ദിനോസർ ഇനങ്ങളുടെ പേരുകൾ മകൻ പറയുന്നത്ര വ്യക്തമായി തങ്ങൾക്ക് പോലും ഉച്ചരിക്കാനാവാറില്ലയെന്ന് മാതാപിതാക്കളായ മിയയും എഹ്സാനും പറയുന്നു. എഹ്സാന്റെ  സഹോദരൻ ഷാഹിൻ നൽകിയ  ദിനോസർ സൗണ്ട് ബുക്കിലൂടെയാണ് ഡീൻ അവയുടെ പേരുകൾ പഠിച്ചെടുത്തത്. ഡീനിന്റെ ഈ വ്യത്യസ്തമായ കഴിവിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ഇപ്പോൾ ദിനോസർ മാൻ എന്നൊരു വിളിപ്പേരും വീണു കിട്ടിയിട്ടുണ്ട്. 

 

പേരുകൾ ഉച്ചരിക്കാൻ മാത്രമല്ല ദിനോസറുകളെ സസ്യഭുക്കുകൾ മാംസഭുക്കുകൾ എന്നിങ്ങനെ തരം തിരിച്ചുപറയാനും ഡീനിന് അറിയാം. ആദ്യകാലങ്ങളിൽ മകന്റെ ഈ കഴിവുകണ്ട് അക്ഷരാർത്ഥത്തിൽ തങ്ങൾ അത്ഭുതപ്പെട്ടുപോയതായി മാതാപിതാക്കൾ പറയുന്നു. ദിനോസറുകളുടെ വലിപ്പമാണ് ഡീനിനെ അവയിലേക്ക്  ആകർഷിച്ചത്. സൗണ്ട് ബുക്ക് കയ്യിൽ കിട്ടിയതിനു ശേഷം കഴിഞ്ഞ ആറ് മാസക്കാലമായി മറ്റൊന്നിനോടും ഡീൻ ഇത്ര താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. 

 

മകന്റെ ഇഷ്ടം മനസ്സിലാക്കിയ മാതാപിതാക്കൾ ഇപ്പോൾ ദിനോസറുകളുടെ പേരുകളും  ചിത്രങ്ങളും അടങ്ങിയ പുസ്തകങ്ങളും ഫ്ലാഷ് കാർഡുകളും ഒക്കെ വാങ്ങി നൽകുന്നുണ്ട്. ദിനോസറുകളെക്കുറിച്ച്  കണ്ടുപഠിക്കാനാവുന്ന മ്യൂസിയങ്ങളിലും ഡീനിനെ കൊണ്ടുപോകാറുണ്ടെന്ന് ഇവർ പറയുന്നു.

 

English summary: Two year old US toddler Dean can beat even adults at a dinosaur quiz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com