നാലാം വയസ്സു മുതൽ നീന്തൽ പഠനം, കൊല്ലം ചിറ നീന്തിക്കടന്ന് നീലാംബരി !

HIGHLIGHTS
  • കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ് നീലാംബരി
SHARE

ആറു വയസ്സാണ് കോഴിക്കോട് സ്വദേശിനി നീലാംബരിയുടെ പ്രായം. ഇഷ്ട ഹോബി നീന്തലും. രണ്ടു വർഷം മുൻപ് മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിക്കാൻ തുടങ്ങിയ നീലാംബരി കൊയിലാണ്ടിയിലെ പ്രശസ്തമായ കൊല്ലം ചിറ നീന്തിക്കടന്ന് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒൻപത് ഏക്കറാണ് കൊല്ലം ചിറയുടെ വിസ്തൃതി, നീളം 400  മീറ്ററും. ഈ ദൂരമാണ് ഇക്കരെനിന്ന് അക്കരേയ്ക്കും അവിടെനിന്നു തിരിച്ചും നീലാംബരി എന്ന മിടുക്കി നീന്തിക്കയറിയത്. 

six-year-old-girl-neelambari-swims-across-the-kollam-chira

മുത്തച്ഛൻ പത്മനാഭന്റെ ശിക്ഷണത്തിലാണ് നീന്തൽ പഠനം തുടങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ ഇടവേള വന്നു. പിന്നീട്, കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നീന്തൽ പഠനം പുനരാരംഭിക്കുകയായിരുന്നു. വീട്ടുകാരുടെ പൂർണമായ പിന്തുണയാണ് തന്നെ നീന്തലിൽ മുന്നേറാൻ സഹായിച്ചതെന്ന് നീലാംബരി പറയുന്നു. 

six-year-old-girl-neelambari-swims-across-the-kollam-chira3

സംഗീതാധ്യാപികയായ അമ്മ ദീപ്‌നയും എൻജിനീയറായ അച്ഛൻ അരവിന്ദും മകളുടെ നീന്തൽ പ്രിയത്തിനു പൂർണ പിന്തുണയാണ്. അരവിന്ദിന്റെ അച്ഛൻ ഡോ. രാമചന്ദ്രൻ നൽകിയ ആത്മവിശ്വാസം കുഞ്ഞു നീലാംബരിക്ക് ഏറെ കരുത്ത് നൽകിയിരുന്നു. അമ്മ ദീപ്‌നയും സഹോദരിയുമെല്ലാം ചെറുപ്പം മുതൽ നീന്തുമായിരുന്നു. സമാനമായ അവസ്ഥയായിരുന്നു അച്ഛൻ അരവിന്ദിന്റെ വീട്ടിലും. അതിനാൽ ഇരുവീട്ടുകാരുടെയും പൂർണ പിന്തുണയോടെയാണ് കൊല്ലം ചിറയിൽ നീന്തൽ പഠനം ആരംഭിക്കുന്നത്. മുത്തച്ഛന്റെ മരണശേഷം ദീപ്‌നയുടെ മാതൃസഹോദരൻ‍ രാജുമാസ്റ്ററാണ് നീലാംബരിയെ പരിശീലിപ്പിക്കുന്നത്.

ദിവസവും രാവിലെ കുടുംബാംഗങ്ങളോടൊപ്പമാണ് നീന്തൽ അഭ്യസിക്കുന്നത്. ഡോ. രാമചന്ദ്രൻ പഠിപ്പിച്ച യോഗാമുറകളും മന്ത്രങ്ങളും നീലാംബരി നീന്തലിനിടെ പരീക്ഷിക്കാറുണ്ട്. ‌‌‍‍കൊല്ലം ചിറയുടെ മധ്യഭാഗത്തായി ഒരു ജലദേവതയുടെ പ്രതിമയുണ്ട്. അവിടെ വരെ നീന്തണം എന്നായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് ചിറ മുഴുവൻ നീന്തിക്കടക്കുകയായിരുന്നു.

രാജു മാസ്റ്ററുടെ മകനായ സനന്ത് രാജ് ആണ് ചിറ നീന്തിക്കടക്കുമ്പോൾ നീലാംബരിയുടെ കൂടെയുണ്ടായിരുന്നത്. നീന്തൽ കഴിഞ്ഞാൽ സംഗീതത്തോടും വയലിൻ പഠനത്തനോടുമാണ് നീലാംബരിക്ക് പ്രിയം. നീലാംബരിയുടെ രണ്ടു വയസ്സുകാരി കുഞ്ഞനുജത്തിയും ഇപ്പോൾ നീന്തൽ അഭ്യസിക്കുന്നുണ്ട്. കോതമംഗലം ജിഎൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് നീലാംബരി.

six-year-old-girl-neelambari-swims-across-the-kollam-chira1

English summary : Six year old girl Neelambari swims across the Kollam Chira

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA